മാളിക്കുന്ന്: അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാളിക്കുന്ന് ബ്രാഞ്ചിന്റെ നാലാം വാര്‍ഷികവും ലാഭ വിഹിത വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മ ദ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ടി. ബാലചന്ദ്രന്‍ അധ്യക്ഷനായി. സെക്ര ട്ടറി പി. ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍, ഡയറക്ടര്‍മാരായ ശ്രീജ, ബിന്ദു, ഷെറീന മുജീബ്, വി.ടി ഉസ്മാന്‍, സഹകാരികളായ ഭാസ്‌ക്കരന്‍, ഷാജി, മുന്‍ ജീവനക്കാരന്‍ ഗോപാലകൃഷ്ണന്‍, സഹകാരികള്‍, മെമ്പര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയര്‍ പങ്കെടുത്തു. ബ്രാഞ്ച് മാനേജര്‍ ഇന്ദിര സ്വാഗതവും ബാങ്ക് ഡയറക്ടര്‍ ടി.രാജകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
