പാലക്കാട്: ഹിന്ദി അധ്യാപക് മഞ്ചിന്റെ നേതൃത്വത്തില്‍ വിരമിച്ച ഹിന്ദി അധ്യാപകര്‍ ക്കായി ‘സദാബഹാര്‍’ എന്ന പേരില്‍ സംസ്ഥാന തല കൂട്ടായ്മ രൂപീകരിച്ചു. പ്രഥമ സം സ്ഥാന സമ്മേളനവും ഹിന്ദി പക്ഷാചരണവും കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധവരാജാ ക്ലബ് ഓഡിറ്റോറിയത്തില്‍ പി.വി.ശ്രീകുമാരന്‍ പതാക ഉയര്‍ത്തി. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന പ്രസിഡന്റ് വി.ജോസ് അധ്യക്ഷനായി.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.പി. കെ.പ്രതിഭ മുഖ്യാതിഥിയായി. അധ്യാപക മഞ്ച് വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. അബിലാഷ്, അക്കാദമിക് കണ്‍വീനര്‍ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. പി.വി ശ്രീകുമാരന്‍, ഷൈനി, എം.രാമകൃഷ്ണന്‍, പി.ദിനേശ് കുമാര്‍, ടി.കെ സീമ, സി.സി രജനി, മധുസൂദനന്‍, എ.അനന്തന്‍, കെ.മൊയ്തുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിഹാബ് വേദവ്യാസ സ്വാഗതവും ട്രഷറര്‍ വിനോദ് കുരുവമ്പലം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.വി.ശ്രീകുമാരന്‍ പാലക്കാട്(ചെയര്‍മാന്‍), സുരേഷ് രാജന്‍ മലപ്പുറം, മോഹന പങ്കജ് തിരുവനന്തപുരം, പ്രിയംവദ പത്തനംതിട്ട (വൈസ് ചെയര്‍മാന്‍മാര്‍), കെ.എസ്.ബീന ആലപ്പുഴ (കണ്‍വീനര്‍), എന്‍.ജോസ് തിരുവനന്തപുരം, ഗീത തോമസ് വയനാട്, കെ.അബ്ദുല്‍ ലത്തീഫ് കോഴിക്കോട്, എ.അനന്തന്‍ പാലക്കാട്, രണജിത്ത് കണ്ണൂര്‍ (ജോ.കണ്‍വീനര്‍മാര്‍) കെ.ആശാദേവി മലപ്പുറം(ട്രഷറര്‍) എന്നിവരെ തെര ഞ്ഞെടുത്തു.