അലനല്ലൂര്‍ : മലബാര്‍ സ്വാതന്ത്ര്യസമരം മുഖ്യപ്രമേയമാക്കി ഷൗക്കത്ത് കര്‍ക്കിടാംകുന്ന് രചിച്ച ദേശാരവങ്ങള്‍ എന്ന നോവല്‍ ഒക്ടോബര്‍ 20ന് പ്രകാശനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നിരവ ധി ദേശങ്ങളുടെ ചരിത്രവും സംസ്‌കാരവും പോരാട്ടങ്ങളുടെ വീരകഥകളും സ്ഥലനാമ ഉത്ഭവങ്ങള്‍ പാരമ്പര്യങ്ങള്‍, ജീവിതരീതികള്‍ വിശ്വാസആചാരങ്ങള്‍ എന്നിവയെല്ലാം അടയാളപ്പെടുത്തുന്നതാണ് നോവല്‍. നാല്‍പ്പത് അധ്യായങ്ങളുള്ള നോവല്‍ എച്ച് ആന്‍ ഡ് സി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. പ്രകാശനം ഗ്രാമോത്സവമാക്കി മാറ്റാ നുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. ഉണ്ണിയാല്‍ പൗരസമിതി, പാസ്സ് ക്ലബ്ബ്, കര്‍ ക്കിടാംകുന്ന് യുവജന സംഘം വായനശാല, വെട്ടത്തൂര്‍ ഗ്രാമീണ വായനശാല എന്നിവ രാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി വിവിധ മത്സരങ്ങളും നടത്തും. പഴയകാല സംഭവങ്ങളെ ആസ്പദമാക്കിയു ള്ള ചിത്രപുരാവസ്തു പ്രദര്‍ശനവുമുണ്ടാകും. പുസ്തക രചനക്ക് സഹായമായി നാട്ടറിവു കള്‍ നല്‍കിയ കാരണവന്‍മാരെയും ആദരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
ഉണ്ണിയാലില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം കില കോര്‍ഡിനേറ്റര്‍ എം. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനിതവിത്തനോട്ടില്‍ അധ്യക്ഷയായി. ടി.വി ഉണ്ണികൃഷ്ണന്‍, പി.ടി അബ്ദുള്‍ കരീം, പി. പി.കെ ബ്ദുറഹിമാന്‍, . ഇ.ഒ. സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ പാലക്കാഴി, പി.കെ അബ്ബാസ് മാസ്റ്റര്‍, കെ. അഷറഫ് മാസ്റ്റര്‍, മുസ്തഫ, എം. അബൂബക്കര്‍,വി. കുഞ്ഞഹമ്മദ് ,ഡോ.പി.കെ അനീസുദ്ധീന്‍, മണികണ്ഠന്‍ നയന, ബഷീര്‍ പാലക്കടവ്,രാജ രാജന്‍,ദീപക് മാസ്റ്റര്‍, പി. പി ഇസ്ഹാഖ്, പി. കെ അബ്ദുള്‍ ജലീല്‍, ടി. പി മുഹമ്മദ്, ടി. പി ഷിഹാബുദ്ധീന്‍, ടി. രാജേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.പി.കെ അബ്ദുറഹിമാന്‍ (ചെയര്‍മാന്‍), ടി.വി ഉണ്ണികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), പി.കെ സക്കീര്‍ ഹുസൈന്‍ (ട്രഷറര്‍), എം. ഗോപാലന്‍, പി.കെ അബ്ബാസ് മാസ്റ്റര്‍, എം. ഉമ്മര്‍ മാസ്റ്റര്‍, പി.കെ മുസ്തഫ മാസ്റ്റര്‍, ടി.പി കുഞ്ഞഹമ്മദ് (വൈസ് ചെയ ര്‍മാന്‍), പി.ടി അബ്ദുള്‍കരീം, പി.പി ഇസ്ഹാഖ്, ബഷീര്‍ പാലക്കടവ്, മണികണ്ഠന്‍ നയന, മിഥുന്‍ പുല്ലയില്‍, മുസ്തഫ വെട്ടത്തൂര്‍ (ജോയിന്റ് കണ്‍വീനര്‍). സബ് കമ്മിറ്റി ഭാരവാ ഹികള്‍ : കെ.സി അഫ്‌സല്‍ (ഫിനാന്‍സ്), ഡോ. അനീസുദ്ധീന്‍ (പ്രോഗ്രാം), കെ. മുഹമ്മദ് അഷ്‌റഫ് ( മീഡിയ ആന്‍ഡ് പബ്ലിസിറ്റി).