കോട്ടോപ്പാടം :മുന്‍മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് ആറാം സീസണ്‍ മണ്ണാര്‍ക്കാട് ഉപജില്ലാ തല മത്സരം കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു. മണ്ണാര്‍ക്കാട് ഉപജില്ലാ പ്രസിഡന്റ് സലീം നാലകത്ത് അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ മുഖ്യാതിഥിയായി. മുന്‍ സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, സംസ്ഥാന അസോസി യേറ്റ് സെക്രട്ടറി സിദ്ധീഖ് പാറോക്കോട് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.ആര്‍ അലി, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എ മനാഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.എ സലിം , ഉപജില്ല ജനറല്‍ സെക്രട്ടറി ടി.പി മന്‍സൂര്‍, മുസ്‌ലിം ലീഗ് മണ്ഡലം ജന സെക്രട്ടറി ഹുസൈന്‍ കോളശേരി, കെ.എം സ്വാലിഹ, കെ.പി നീന, അന്‍വര്‍ സാദത്ത്, ലഫ്റ്റനന്റ് ഹംസ, യൂനുസ് സലിം, കെ.എം മുസ്തഫ, നൗഫല്‍, പി അബ്ദുല്‍ സലീം , സി.കെ റിയാസ്, ഹംസ കിളയില്‍, ഇ അബ്ദുല്‍ സമദ്, അലി അസ്‌ക്കര്‍, ഹാരിസ് കോലോത്തൊടി, അന്‍സാര്‍, കെ.വി ഇല്യാസ്, കരീം പടിക്കല്‍ , നസീഫ് , എം നഫാഹ് ,സിദാന്‍ സിദ്ധീഖ്, ജസാര്‍ പപ്പാട്ട് , സുഹറ , മുബീന എന്നിവര്‍ സംസാരിച്ചു. നൂറ്റിയമ്പതോളം പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു.
എല്‍ പി വിഭാഗത്തില്‍ മുഹമ്മദ് റയ്യാന്‍ (ജിഎച്ച്എസ് മാണിക്കപറമ്പ് ), അക്ഷയ് ഉണ്ണി (ജെ.സി.എം. എ.എല്‍.പി.എസ് കാരാകുറുശ്ശി), ഹസീന്‍ ഹമീദ് (കെ.എം.എം.എല്‍.പി. എസ്. കര്‍ക്കിടംകുന്ന് ) എന്നിവരും യു.പി വിഭാഗത്തില്‍ കെ.വി ഫിസാന്‍ (ഡി.എച്ച്. എസ്.എസ്. നെല്ലിപ്പുഴ), നിയ (ഡി.ബി.എച്ച്.എസ്. തച്ചമ്പാറ) എന്‍.അനഘ (ജി.യു.പി.എസ്. ഭീമനാട് ), എന്നിവരും എച്ച്.എസ്. വിഭാഗത്തല്‍ അദ്വൈത് രമേഷ് (കെ.എച്ച്.എസ്. കുമരംപുത്തൂര്‍ ), എന്‍. അഭിനവ് (ജി.എച്ച്.എസ്. അലനല്ലൂര്‍ ), പി.എച്ച നജ (എം.ഇ.എസ്. എച്ച്.എസ്.എസ്്. മണ്ണാര്‍ക്കാട് ) എന്നിവരും എച്ച്.എസ്.എസ്. വിഭാഗത്തില്‍ ടി. ഷിബില
(കെ.എച്ച്.എസ്.കുമരംപുത്തൂര്‍ ), ഹരിപ്രസാദ് (ഡി.ബി.എച്ച്.എസ്. തച്ചമ്പാറ ), കെ.പി അഭിഷേക് (കെ.എച്ച്.എസ്. കുമരംപുത്തൂര്‍) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.