പാലക്കയം: കനത്തകാറ്റിലും മഴയിലും വന്‍മരം കടപുഴകി വീണ് തകര്‍ന്ന വീട് പുനര്‍ നിര്‍മിച്ച് നല്‍കി വനപാലകര്‍. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാ ര്‍ക്കാട് വനംഡിവിഷന് കീഴിലുള്ള ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും കൂട്ടായ്മയി ലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ് സമീപത്തെ വലിയ മരം കടപുഴകിവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ മായും തകര്‍ന്നത്. അപകടസമയത്ത് രാജുവിന്റെ ഭാര്യ രമണിയും മൂന്നുമക്കളും വീട്ടി ലുണ്ടായിരുന്നു. ഭാഗ്യവശാലാണ് ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടത്. പാലക്ക യം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ ആശുപത്രിയി ലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
വീടുതകര്‍ന്നതോടെ അയല്‍വീടുകളിലായിരുന്നു ഇതുവരെയുള്ള ഇവരുടെ താമസം. കൂലിപ്പണിക്കാരനായ രാജു വേനല്‍ക്കാലത്ത് വനംവകുപ്പിന്റെ കാട്ടുതീപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാച്ചറായും ജോലിചെയ്യാറുണ്ട. കുടുംബത്തിന്റെ ദയനീയ സ്ഥി തിയറിഞ്ഞാണ് മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍ വീട് നവീകരിക്കല്‍ ദൗത്യം ഏറ്റെടുത്തത്. സുഹൃത്തുക്കളില്‍നിന്നും ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരില്‍ നിന്നും ഫണ്ട് സ്വരൂപിച്ചു. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ വീടിന്റെ പുനര്‍നിര്‍മാണവും തുടങ്ങി. വനപാലകര്‍, കണ്‍സര്‍വേഷന്‍ വളണ്ടിയേഴ്‌സ് അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരുമായ ഉണ്ണി വരദം, പ്രതാപന്‍, മുകുന്ദന്‍ മമ്പാട്, ദിനേശ്, രാജേന്ദ്രന്‍, സ്വാമി പാലക്കാട്ടില്‍, ചിറക്കല്‍പ്പടി സി.എഫ്.സി. റെസ്‌ക്യൂ സര്‍വീസ് അംഗങ്ങള്‍, പി.ഡബ്ല്യു.ഡി. കോണ്‍ ട്രാക്ടര്‍ രാമചന്ദ്രന്‍ തെങ്കര, ലയണ്‍സ് ക്ലബ് അംഗം സുധീഷ് വിയ്യക്കുറിശ്ശി, ബ്ലോക്ക് പഞ്ചായത്തംഗം കുര്യന്റെ നേതൃത്വത്തിലുള്ള അച്ചിലട്ടി വനസംരക്ഷണ സമിതി അംഗങ്ങളും പങ്കാളികളായി. രണ്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി.
നവീകരിച്ച വീട് കെ. ശാന്തകുമാരി എം.എല്‍.എ. കൈമാറി. ഇത്തരം ദുരന്തസാഹ ചര്യങ്ങളില്‍ മണ്ണാര്‍ക്കാട് വനംഡിവിഷന്‍ വനംജീവനക്കാരുടെ സമയോചിത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് എം.എല്‍.എ. പറഞ്ഞു. ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. അബ്ദുള്‍ ലത്തീഫ് ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു വനപാലകര്‍, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, വാര്‍ഡംഗ ങ്ങളായ രാജിജോണി, കൃഷ്ണന്‍കുട്ടി, അച്ചിലട്ടി വനസംരക്ഷണ സമിതി സെക്രട്ടറി ജെ. ഹുസൈന്‍, പൊതുപ്രവര്‍ത്തകന്‍ സോണി പാലക്കയം എന്നിവര്‍ സംസാരിച്ചു. വീട്ടിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു.