തെങ്കര : മഴനിന്നതോടെ മണ്ണാര്‍ക്കാട് – തെങ്കര റോഡില്‍ പൊടിശല്ല്യം രൂക്ഷമാകുന്നു. ഇത് വാഹനയാത്രക്കാരേയും പരിസരത്തുള്ളവരെയും ഒരുപോലെ വലയ്ക്കുകയാണ്. ടാറിങ്ങിന് പാകപ്പെടുത്തിയ റോഡില്‍ നിന്നും വന്‍തോതില്‍ പൊടി ഉയരുന്നുവെന്ന് മാത്രമല്ല മെറ്റലുകള്‍ ഇളകി പരന്ന് കിടക്കുന്നത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ കടന്ന് പോകുമ്പള്‍ കല്ലുകഷ്ണങ്ങള്‍ ഇളകി തെറിക്കുകയും ചെയ്യുന്നു. ജൂണി ലാണ് നെല്ലിപ്പുഴ സ്‌കൂളിന് സമീപം മുതല്‍ തെങ്കര വരെയുള്ള നാല് കിലോമീറ്റര്‍ ദൂര ത്തില്‍ ടാറിങ് നടത്തുന്നതിനായി റോഡ് പരുവപ്പെടുത്തിയത്. എന്നാല്‍ മഴയെത്തിയ തോടെ 1.3 കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് പ്രവൃത്തികള്‍ നിലച്ചുപോയി. പൊടി ഉയരാ തിരിക്കാനുള്ള മിശ്രിതമിട്ട് പരുവപ്പെടുത്തിയ റോഡില്‍ മഴ പെയ്തതോടെ കുണ്ടുംകുഴി കളും നിറഞ്ഞു. വാഹനയാത്ര തീര്‍ത്തും ദുരിതവുമായി. കുഴികള്‍ കാരണം അപകട ങ്ങളും സംഭവിച്ചിട്ടുണ്ട്. നിരന്തരം പരാതി ഉയര്‍ന്നതിനാല്‍ അടുത്തിടെ മണ്ണുമാന്തി യ ന്ത്രം ഉപയോഗിച്ച് കുഴികള്‍ നികത്തി. ഇതിനിടെ ഉറച്ചുകിടന്നിരുന്ന മെറ്റലുകള്‍ ഇളകു കയും ചെയ്തു. തുടര്‍ന്ന് പൊടിയും ഉയരുകയായിരുന്നു.
ബസടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടെ പൊടി ഉയരുമ്പോള്‍ പി ന്നിലുള്ള വാഹനങ്ങള്‍ക്ക് കാഴ്ചമറയുന്ന സാഹചര്യമാണ്. കൂടാതെ റോഡില്‍ ഇളകി കിടക്കുന്ന മെറ്റലുകളിലൂടെ കയറി ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു മുണ്ട്. പാതയോരത്തെ വീടുകളില്‍ താമസിക്കുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ള വരും കാല്‍നടയാത്രക്കാരും പൊടിമൂലം നേരിടുന്ന ബുദ്ധിമുട്ടും ചെറുതല്ല. വാഹനത്തി രക്കേറെയുള്ള രാവിലേയും വൈകിട്ടുമാണ് കൂടുതലും പൊടി ഉയരുന്നത്. ഇത് സംബ ന്ധിച്ചെല്ലാം കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ക്ക് പരാതിയും ലഭിക്കുന്നുണ്ട്. മഴ പ്രതികൂലമായില്ലെങ്കില്‍ തടസ്സപ്പെട്ട് കിടക്കുന്ന ടാറിങ് ജോലികള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് കെ.ആര്‍.എഫ്.ബി. അധികൃതര്‍ പറയുന്നു. പുഞ്ചക്കോട് മുതല്‍ നെല്ലിപ്പുഴ സ്‌കൂളിന് സമീപം വരെയുള്ള ഭാഗത്ത് വീണ്ടും റോഡ് നിരപ്പാക്കിയ ശേഷം ടാറിംങ് നടത്താനാണ് നീക്കം.
44 കോടി രൂപ ചെലവിലാണ് മണ്ണാര്‍ക്കാട് ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയിലെ ആദ്യറീച്ച് നവീകരണം നടന്നുവരുന്നത്. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ടു കിലോമീറ്ററില്‍ കലുങ്കുകള്‍, അഴുക്കുചാലുകള്‍ എന്നിവയടക്കം നിര്‍മിച്ചാണ് റോഡ് വികസനം. പ്രധാന ജംങ്ഷനുകളിലും സ്‌കൂള്‍ മേഖലയിലുമായി ആകെ രണ്ടര കിലോ മീറ്ററില്‍ ഇരുഭാഗത്തുമായി കൈവരികളോടുകൂടിയ നടപ്പാതയും നിര്‍മിക്കും. ആകെ യുള്ള 41 കലുങ്കുകളില്‍ പകുതിയലധികം കലുങ്കുകളുടെ നിര്‍മാണം കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവയുടെ നിര്‍മാണജോലികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന് ശേഷമാകും തെങ്കരയില്‍ നിന്നും ആനമൂളി വരെയുള്ള ഭാഗത്തേക്ക് ടാറിങ് നടത്തുകയെന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം.