അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കാല പച്ചക്കറി ചന്ത ഹെഡ്ഡ് ഓഫിസ് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സ്വന്തമായി ഉത്പാദിപ്പിച്ചതും കര്‍ ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ചതുമായ പച്ചക്കറികളാണ് ചന്തയിലുള്ളത്. വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവുമുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗം പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. സെക്ര ട്ടറി പി.ശ്രീനിവാസന്‍ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടര്‍മാരായ രാജകൃഷ്ണന്‍, സെയ്ദ്, ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗം പി. രഞ്ജി ത്ത്, ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എടത്തനാട്ടുകര കര്‍ക്കി ടാംകുന്ന് ബ്രാഞ്ചിന് കീഴിലും പച്ചക്കറി ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്. ബങ്ക് വൈസ് പ്രസി ഡന്റ് അബ്ദുള്ള മാസ്റ്റര്‍, ഡയറക്ടര്‍മാരായ ഉസ്മാന്‍, ശ്രീധരന്‍, ബ്രാഞ്ച് മാനേജര്‍ ജയ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ക്കിടാംകുന്നില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.എം മധു, സഹകാരികളായ മനാഫ്, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.