പാലക്കാട് : ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പ്രതിസന്ധിയിലാകരുതെ ന്നാണ് സര്‍ക്കാര്‍ നയമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇതി നായി കര്‍ഷകരില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങളേറ്റെടുത്ത് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഓണച്ചന്തയിലൂടെ ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാ ര്‍ഷികവികസന – കര്‍ഷകക്ഷേമ വകുപ്പിന്റെ കര്‍ഷകചന്ത 2024 ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേര ളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും ഭൂമിയുടെ പ്രത്യേകതയും കണക്കിലെടു ത്ത് ഏതെല്ലാം കൃഷി നടപ്പാക്കാന്‍ കഴിയും എന്ന് പരിശോധിക്കുന്നുണ്ട്. ഞങ്ങളും കൃ ഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ചെറുപ്പക്കാര്‍, കുടുംബശ്രീ, വിദ്യാര്‍ഥികള്‍, കര്‍ഷക ര്‍ എന്നിവരെല്ലാം കൃഷിയിലേക്ക് വന്നതോടെ പച്ചക്കറിക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് കുറവ് വന്നു. തരിശുരഹിത കേരളം സൃഷ്ടിക്കുന്നതി ന്റെ ഭാഗമായി ഒരിഞ്ച് ഭൂമി പോലും തരിശാവാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളുമായി കൂട്ടിയോജിപ്പിച്ച് ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കൃഷി ആരംഭിച്ചു. കുടുംബ ശ്രീയുടെ സഹായത്തോടെ തരിശുഭൂമികളില്‍ സീസണല്‍ കൃഷി ആരംഭിച്ചു. നെല്‍ കൃഷിക്ക് പുറമെ വാഴ, പച്ചക്കറി തുടങ്ങിയവയും ഇത്തരത്തില്‍ വിളയിക്കുന്നുണ്ട്.
കര്‍ഷകര്‍ക്ക് മതിയായ ലാഭവും വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ ങ്ങളും ജലസേചനവും ലഭ്യമാവണം. അവര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ഏറ്റെടുക്കാന്‍ കഴിയണം. നിലവില്‍ 10ശതമാനം അധിക തുക നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കുന്നത്. 30ശതമാനം സബ്സിഡി നല്‍കിയാണ് സാധാരണക്കാര്‍ക്ക് ഓണച്ചന്തയിലൂടെ വിറ്റഴിക്കുന്നത്. കാര്‍ഷിക ജില്ലയായ പാലക്കാട്ടെ ഒരു തുണ്ട് ഭൂമി പോലും തരിശിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രേണു കാദേവി ആദ്യ വില്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആര്‍.സുഷമ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സഫ്ദര്‍ ഷെരീഫ്, ഗ്രാമപഞ്ചായത്ത് വൈ സ് പ്രസിഡണ്ട് എ.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്.അജിത്ത്, ഗ്രാമപഞ്ചാ യത്ത് അംഗങ്ങളായ ചെമ്പകവല്ലി, കെ.കെ.പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ബിന്ദു, ആത്മ പ്രൊജക്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എം.എ.നാസര്‍, കൃഷി ഓഫീസര്‍ ആര്‍.മോഹനരാജന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.