മണ്ണാര്‍ക്കാട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ചുള്ള ആശങ്കകളും പ്രശ് നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഗളി, പുതൂര്‍, ഷോളയൂര്‍, തെങ്കര പഞ്ചായത്തുകളുടെ ജനപ്രതിനി ധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.
ഭൂപടത്തില്‍, പരിസ്ഥിതിലോല മേഖലകള്‍ അല്ലാത്ത ഇടങ്ങളിലേക്കുകൂടി വില്ലേജ് അ തിര്‍ത്തികള്‍ കയറിവന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പുതിയ വിജ്ഞാപനത്തില്‍ ജന വാസമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കണമെന്നും പഞ്ചാ യത്തുകള്‍ അന്തിമമായി നല്‍കിയ ഭൂപടങ്ങളാണ് അംഗീകരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ഭൂപടത്തില്‍ വന്നിട്ടുള്ള പിശകുകള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടു ത്തുകയും വേണം. ജനജീവിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം. ഇക്കാ ര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. കര്‍ഷകര്‍ ആശങ്ക കളും സംശയങ്ങളും പരിസ്ഥിതിവകുപ്പിലെ ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവേലു മായി ഓണ്‍ലൈന്‍വഴി പങ്കുവെച്ചു. ഇപ്പോള്‍ കേന്ദ്രം നല്‍കിയിരിക്കുന്ന ഭൂപടം സംസ്ഥാ ന സര്‍ക്കാര്‍ നല്‍കിയതല്ലെന്നും, സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളുടെ സഹായ ത്തോടെ പൂര്‍ത്തിയാക്കുന്ന ഭൂപടം ഈ മാസം 13ന് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കര്‍ഷകരുടെ ആശങ്കകള്‍ അടിസ്ഥാനമുള്ളതാണെന്നും നിര്‍ദ്ദിഷ്ട വില്ലേജുകളെ പൂര്‍ണ മായും പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിക്കരുതെന്നും എം.എല്‍.എ. പറഞ്ഞു. ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍, വ്യാപാരമേഖലകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റികൊടുത്താലേ മലയോരമേഖലയിലെ ജീവിതം മുന്നോട്ടുപോകൂ. തെറ്റുകള്‍ തിരു ത്തിയശേഷം പഞ്ചായത്തുകള്‍ അന്തിമമായി നല്‍കിയ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാകില്ല. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഏഴ് വില്ലേജുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ആറെണ്ണം അട്ടപ്പാടി ട്രൈബല്‍ താലൂക്കിലാണ്. മറ്റൊന്ന് തെങ്കര പഞ്ചായത്ത് പരിധിയിലാണ്. യോഗത്തിലുയര്‍ന്നുവന്ന നിര്‍ദേശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചുമതലപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തും. ആവശ്യമായ ഇടപെലുകളും നട ത്തും. പരിസ്ഥിതിലോല മേഖലാ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടാകും. സാധ്യമാ യ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നിതാന്ത ജാഗ്രത ആവശ്യമാണെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തദ്ദേശസ്ഥാപന ജനപ്ര തിനിധികളായ എ. ഷൗക്കത്തലി, പി. രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, കര്‍ഷക സംഘടനാ പ്രതിനിധികളായ ഫാ. സജി വട്ടുകുളം, സണ്ണി കിഴക്കേ ക്കര, അഹമ്മദ് അഷ്റഫ്, സജി മെഴുകുംപാറ, എല്‍.എസ്.ജി.ഡി വിഭാഗം ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍ സി.കെ ഹരിദാസന്‍, ജെ.ഡി ഓഫിസ് സൂപ്രണ്ട് ബി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.