അലനല്ലൂര്‍ : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ അലനല്ലൂര്‍ സര്‍വീസ് സഹ കരണ ബാങ്ക് നടപ്പിലാക്കുന്ന എഎസ്‌സിബി കുട്ടിക്കുടുക്ക പദ്ധതി അലനല്ലൂര്‍ എന്‍. എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹ മ്മദ് അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാസ് ബുക്ക് വിതരണം ചെയ്തു. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയും ബാങ്കിംഗ് ഇട പാടുകളെ പരിചയപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള നിക്ഷേപ പദ്ധതി അലനല്ലൂര്‍ പഞ്ചാ യത്തില്‍ വിജയകരമായി മുന്നേറുകയാണ്. നിലവില്‍ 1500ലധികം വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ഓരോ വിദ്യാര്‍ഥിയ്ക്കും ബാങ്കില്‍ അക്കൗണ്ട് നല്‍കും. ആഴ്ചയിലൊരി ക്കല്‍ ബാങ്ക് ജീവനക്കാര്‍ സ്‌കൂളിലെത്തി തുക സ്വീകരിച്ച് അക്കൗണ്ടില്‍ നിക്ഷേപി ക്കും. ചെക്കിന്റെ സഹായത്തോടെയും തുക പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യ മെന്ന് സെക്രട്ടറി പി.ശ്രീനിവാസന്‍ പറഞ്ഞു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക ലാലി മാത്യു, റീജ മോഹന്‍ദാസ്, ബാങ്ക് ഡയറക്ടര്‍മാരായ ടി.രാജകൃഷ്ണന്‍, എം.ശ്രീജ, ജീവനക്കാരായ പി.നജീബ്, അമീന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.