അലനല്ലൂര്‍ : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ മാതൃകയാകുന്നു. പാഠം ഒന്ന്: സഹജീവി സ്‌നേഹം കാരുണ്യനിധി എന്ന പേരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. എല്ലാ വെള്ളിയാഴ്ചയും ഒരു രൂപയില്‍ കുറയാത്ത സംഖ്യ കുട്ടികള്‍ പദ്ധതിയില്‍ നിക്ഷേപി ക്കും. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അലനല്ലൂര്‍ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.കെ.ശശിപാല്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍, പി.ടി.എ. പ്രസിഡന്റ് ടി.ഷംസുദ്ദീന്‍, കെ.പി.ഹരിദാസന്‍, നൗഷാദ് പുത്തന്‍കോട്, പി.വി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.