മണ്ണാര്‍ക്കാട് : മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പി ക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്റ്റ് 8 ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർ പ്പിക്കാം. എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാ ർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.in ൽ ആഗസ്‌റ്റ് 6 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീക രിക്കും. പ്രസ്തുത വേക്കൻസിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതൽ ആഗസ്ത് 8 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളി ൽ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ്സ് എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ് സൈറ്റിലെ പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി കാൻഡിഡേറ്റ് ലോഗി നും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തുടർന്ന് കാൻഡിഡേറ്റ് ലോഗിനിലെ ‘APPLY ONLINE’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കൻസിക്കനുസൃ തമായി ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം. അപേക്ഷ യിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/ കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കിഴിലുള്ള 14 മോഡൽ റെസിഡൻഷ്യൽ സ്‌കൂളു കളിൽ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റിനും ഒരു സപ്ലിമെന്ററി അലോട്ട്മെ ന്റിനും ശേഷമുള്ള ഒഴിവുകളും വെബ്‌സൈറ്റിൽ സ്‌പോട്ട് അഡ്മിഷനായി ആഗസ്റ്റ് 6 ന് വൈകിട്ട് 4 മണിയ്ക്ക് പ്രസിദ്ധീകരിക്കും. യോഗ്യരായ അപേക്ഷകർക്ക് പ്രസ്തുത ഒഴിവു കളിലേക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശവും വെബ്‌സൈറ്റിൽ പ്രസിദ്ധീക രിച്ചിട്ടുണ്ടെന്നും അറിയിച്ചു.