വെട്ടത്തൂര്‍ : യുദ്ധവിരുദ്ധ സന്ദേശവുമായി വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ എന്‍.എസ്.എസ്. യൂണിറ്റ് ഹിരോഷിമ ദിനമാചരിച്ചു. ലോക സമാധാനത്തിന്റെ യും ഇച്ഛാശക്തിയുടെയും പ്രതീകമായ സഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥി കള്‍ കാമ്പസിന് സമാധാന സന്ദേശം നല്‍കി. ക്വിസ് മത്സരം, യുദ്ധവിരുദ്ധ സംഗമം എന്നിവ നടത്തി. സമാധാനത്തിനായി ഒരു കയ്യൊപ്പ് എന്ന പരിപാടിയുടെ ഭാഗമായി കാന്‍വാസില്‍ വിദ്യാര്‍ഥികളും അധ്യാപകരും കയ്യൊപ്പ് ചാര്‍ത്തി. ക്വിസ് മത്സരത്തില്‍ ലിഖിത സുരേഷ്, റിഷ്‌ന സുല്‍ത്താന, ടി.നൈഹ എന്നിവര്‍ ജേതാക്കളായി. പ്രിന്‍സിപ്പ ല്‍ എസ്.ശാലിനി ഉദ്ഘാടനം ചെയ്തു.വി. അബ്ദുല്‍ ലത്വീഫ്, ആശിഖ്.എ, ഷൗക്കത്ത്.ടി, ശാലിനി.സി, ആയിശത്ത് നസ്‌റിന്‍.പി.ടി, സരിത.പി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്. എസ് ലീഡര്‍മാരായ മുഹമ്മദ് റിജാസ്, ഫാത്വിമത്ത് ഷര്‍മിനാസ് എന്നിവര്‍ നേതൃത്വം നല്‍കി.