മണ്ണാര്‍ക്കാട്:പ്രളയ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളെ ഉള്‍പ്പെടു ത്തിയതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു. അലനല്ലൂ ര്‍, കോട്ടോപ്പാടം,കുമരംപുത്തൂര്‍,പുതൂര്‍,ഷോളയൂര്‍,തെങ്കര പഞ്ചായ ത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലുമുള്ള റോഡുകളാണ് പദ്ധ തിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.റോഡുകളുടെ പേരും വകയിരുത്തിയിട്ടു ള്ള തുകയും ഇങ്ങിനെ.ചിരട്ടക്കുളം-വാക്കയില്‍ കടവ് റോഡ് -20 ലക്ഷം രൂപ -(അലനല്ലൂര്‍ പഞ്ചായത്ത് ),പാക്കത്ത് കുളമ്പ് -കുമ്മനം കുന്ന് റോഡ് -12 ലക്ഷം രൂപ -(അലനല്ലൂര്‍ പഞ്ചായത്ത് ),ചേപ്പുള്ളി പ്പുറം -പാലാട്ടു പള്ളിയാല്‍-കുണ്ടലക്കാട് റോഡ് -40 ലക്ഷം രൂപ -(കോട്ടോപ്പാടം പഞ്ചായത്ത് ),വാലിപ്പടി-അവണക്കുന്നു-കണ്ട മംഗലം റോഡ് -30 ലക്ഷം രൂപ -(കുമരംപുത്തുര്‍ പഞ്ചായത്ത് ),ചേലേക്കര-അയ്യപ്പന്‍കാവ്-ഗോവിന്ദ ക്കോവില്‍ റോഡ് -10 ലക്ഷം രൂപ -(മണ്ണാര്‍ ക്കാട് മുന്‍സിപ്പാലിറ്റി),കുളപ്പടി -വല്ലവട്ടി – ദൊഡുഗട്ടി റോഡ് -50 ലക്ഷം രൂപ -(പുതൂര്‍ പഞ്ചായത്ത് ),പെട്ടിക്കല്‍-സ്വര്‍ണ്ണപ്പിരിവ് വഴി ഷോളയൂര്‍ -30 ലക്ഷം രൂപ -(ഷോളയൂര്‍ പഞ്ചായത്ത് )മണലടി -പറശ്ശേരി റോഡ് -10 ലക്ഷം രൂപ -(തെങ്കര പഞ്ചായത്ത് )