മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍ സംസ്ഥാനപാത നവീകരണത്തിന്റെ ആദ്യഘട്ടം ഡിസംബര്‍ 31നകം പൂര്‍ത്തികരിക്കുമെന്ന് കിഫ്ബി അറിയിച്ചതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ ദൂര ത്തില്‍ ആദ്യഘട്ട ടാറിംങ് നടത്താന്‍ നിശ്ചയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതി നാല്‍ ഇത് നടന്നില്ലെന്നും എം.എല്‍.എ. പറഞ്ഞു. ആനമൂളി മുതല്‍ മുക്കാലി വരെയുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടിയുടെ എസ്റ്റിമേറ് കിഫ്ബിക്ക് സമര്‍പ്പിച്ചി ട്ടുണ്ട്. ഇതിന് ഉടന്‍ അനുമതിയാകും. നേരത്തെ 22 കോടിരൂപയുടെ പ്രവര്‍ത്തി നടത്താ നുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കലുങ്കളുടെ കാര്യം പ്രതിപാദിച്ചിരു ന്നില്ല. പുതുക്കിയ 33 കോടിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ്. ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംകുന്ന് മുതല്‍ കുമരംപുത്തൂര്‍ ചുങ്കം വരെ നിലവിലുള്ള സംസ്ഥാന പാത മലയോരയായി ഹൈവേയായി വികസി പ്പിക്കുന്നതിനുള്ള ടെന്‍ഡറിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. അലനല്ലൂരില്‍ വെള്ളിയാര്‍ പുഴയ്ക്ക കുറുകെ കണ്ണംകുണ്ടിലെ പാലം നിര്‍മാണം അനുമതിയുടെ വക്കിലാണ്. ഇതിന്റെ കടലാസ് പണികള്‍ നടന്നുവരുന്നതായും വൈകാതെ തന്നെ പ്രവൃത്തി തുടങ്ങാന്‍ സാധിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.
കെട്ടിടനിര്‍മാണം വൈകാതെ ആരംഭിക്കും
കിഫ്ബിയില്‍ നിന്നുള്ള ഒരു കോടി വിനിയോഗിച്ച് താലൂക്ക് ആശുപത്രിയില്‍ കെട്ടിടം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനകം ആരംഭിക്കും. ഭീമനാട് ജി.യു.പി. സ്‌കൂള്‍, ഷോളയൂര്‍, അഗളി സ്‌കൂളുകളിലും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങാനാകും. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍, തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നു. തനത് ഫണ്ട് വിനിയോഗിച്ച് കോട്ടോപ്പാടം വടശ്ശേരിപ്പുറം ഗവ.ഹൈസ്‌കൂളില്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറോടെ ആരംഭിക്കാനാകും. മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്കായുള്ള അംബേദ്കര്‍ ഗ്രാമം നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും എം.എല്‍.എ. അറിയിച്ചു.