മണ്ണാര്‍ക്കാട് : ആദ്യകാഴ്ചയില്‍ നെല്ലളക്കുന്ന ഒരു പലിയ പറ വെച്ചതാണെന്നേ തോന്നൂ. പിന്നെയൊന്ന് കൂടി നോക്കുമ്പോഴാകും അതൊരു കിണറാണെന്ന് മനസിലാവുക. നവീ കരിച്ചതോടെ മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ചന്തപ്പടിയിലെ പള്ളിക്കുന്ന് പൊതുകിണ ര്‍ ഇങ്ങിനെ ആരെയും ആകര്‍ഷിക്കുന്ന ചന്തത്തിലായി.

പള്ളിപ്പടി – കോടതിപ്പടി റോഡിന്റെ ആരംഭത്തിലാണ് കിണറുള്ളത്. വേനല്‍ക്കാലത്ത് വറ്റാത്ത കിണറിന് നൂറ് വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്നു. പ്രദേശത്തുകാര്‍ ക്കായി ഈ കിണര്‍ നിര്‍മിച്ചത് കല്ലടി കുടുംബമാണ്. റോഡിനോട് ചേര്‍ന്ന് വളവിലായി ഉയരംകൂടിയ ആള്‍മറയോടെയായിരുന്നു പഴയകിണറുണ്ടായിരുന്നത്. ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് കാഴ്ചയും മറഞ്ഞിരുന്നു. കിണര്‍ നവീകരിക്കണമെന്ന് ആവശ്യമയുര്‍ ന്നിരുന്നു. ഇതിന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ സ്ഥിരം സമിതി അധ്യ ക്ഷന്‍ ഷെഫീഖ് റഹ്മാന്‍ മുന്‍കൈയെടുത്തു.

കേന്ദ്രധനകാര്യ കമ്മീഷന്‍ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭ കിണര്‍ നവീകരിച്ചത്. അടിഭാഗം മുതല്‍ റിംഗ് വാര്‍ത്തിട്ടു. പഴയ ആള്‍മറ പൊളിച്ച് നീക്കി പകരം പറയുടെ മാതൃകയില്‍ ഉയരംകുറച്ച് നിര്‍മിച്ചു. ഇതോടെ റോഡിന് ഈ ഭാഗത്ത് വീതിയുമായി. ആള്‍മറക്ക് മുകളില്‍ ഇരുമ്പ് ഗ്രില്ലിട്ടു. പഴയരിതിയില്‍ നീളത്തിലുള്ള കപ്പി ഇരുമ്പില്‍ നിര്‍മിച്ചതും കിണറിന് ആകര്‍ഷണമേകുന്നു. സമീപത്ത് തന്നെ രണ്ടായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും ഇതിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോറും സ്ഥാ പിച്ചിട്ടുണ്ട്. നവീകരിച്ച കിണറിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷെഫീഖ് റഹ്മാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ, സെക്രട്ടറി എം.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!