പാലക്കാട് : പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പേജില്‍ തെറ്റായ വിവര ങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷ ണം ആരംഭിച്ചു. ‘എത് നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാവും: രണ്ട് മണിക്കുറിനകം വീട് ഒഴിയണമെന്ന് അകമല നിവാസികളോട് നഗരസഭ’ എന്ന് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാ ന്തി ഉണ്ടാക്കുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ശ്രീകൃഷ്ണപുരം അന്വേഷണം ആരംഭിച്ചത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരി പ്പിക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുവാനും ദുരന്തബാധിത പ്രദേശങ്ങളില്‍ സേ വനം ചെയ്യുന്ന പൊലിസ്, ഫയര്‍ഫോഴ്‌സ് എന്‍.ഡി.ആര്‍.എഫ് തുടങ്ങിയ അവശ്യ സര്‍ വീസുകളെ വഴിതെറ്റിക്കാനുള്ള മന:പൂര്‍വമായ ശ്രമമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സമൂ ഹത്തില്‍ ആശങ്കയും ഭയവും സൃഷ്ടിക്കുന്നതിനാല്‍ ഇതൊരു ഗൗരവമായ കുറ്റകൃത്യമാ ണെന്ന് പൊലിസ് ഓര്‍മ്മിപ്പിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്ത കള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ലഭിച്ച വിവരങ്ങളുടെ ഉറവിടവും ആധികാരികതയും സത്യാവസ്ഥയും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!