മണ്ണാര്‍ക്കാട്: മഴക്കെടുതിമൂലം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴി യുന്നവരെ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. അലനല്ലൂര്‍ പഞ്ചായത്തിലെ എട ത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. സ്‌കൂള്‍, ചളവ ജി.യു.പി. സ്‌കൂള്‍, കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് മദ്രസ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്.
താലൂക്കില്‍ അഞ്ച് ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം പാരിഷ് ഹാളിലുണ്ടായിരുന്ന ക്യാംപ് ഇന്നത്തോടെ അവസാനിപ്പിച്ചു. വാക്കോടന്‍ നിരവിലുള്ള 9 പട്ടികവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ള 24 കുടുംബങ്ങ ളെയാണ് പാരിഷ് ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നത്. നിലവില്‍ അലനല്ലൂര്‍ പഞ്ചായ ത്തിലെ ചളവ, എടത്തനാട്ടുകര സ്‌കുളകളിലും, ആലടിപ്പുറം അംഗനവാടിയിലും കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ് മദ്‌റസയിലുമായാണ് ക്യാംപുകള്‍ തുടരുന്നത്. ആകെ 51 കുടുംബങ്ങളില്‍ നിന്നുള്ള 122 പേരാണ് ക്യാംപുകളിലുള്ളത്.
ക്യാംപുകളിലെത്തിയ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു.നിലവിലെ ക്രമീകരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തഹസില്‍ദാര്‍ കെ. രേവ, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.രാമന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്‌ന സത്താര്‍, അക്കര ജസീന, ജില്ലാ പഞ്ചായത്ത് അംഗം മെബര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഷാനവാസ്, വി.മണികണ്ഠന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാറയില്‍ മുഹമ്മദാലി, ഒ.ആയിഷ, സി.കെ.സുബൈര്‍, വില്ലോജ് ഓഫിസര്‍മാരായ ഡി.പി. ശ്രീലത, എസ്.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.