മണ്ണാര്‍ക്കാട് : പകല്‍ വനത്തില്‍ തമ്പടിച്ച് രാത്രിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി കൃഷിനശിപ്പിച്ചിരുന്ന കാട്ടാനകളെ വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് തുരത്തി. കോട്ടോ പ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന് പ്രദേശങ്ങളില്‍ കൃഷിനാശം വരുത്തി വിഹരിച്ച നാല് കാട്ടാനകളെയാണ് വനപാലക സംഘം തുരത്തിയത്. തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മുളകുവള്ളം ഉറവുകുഴി ഭാഗത്ത് വന ത്തിനുള്ളിലാണ് ഇന്ന് അഞ്ച് കാട്ടാനകള്‍ തമ്പടിച്ചിരുന്നത്. സ്വകാര്യ സ്ഥലത്തേക്കി റങ്ങാന്‍ ശ്രമിച്ചതിനിടെയാണ് നാലെണ്ണത്തിനെ സൈലന്റ് വാലി ബഫര്‍സോണിലേക്ക് കയറ്റിയത്. കൂട്ടത്തിലെ ഒരു പിടിയാന പാണക്കാടന്‍ റിസര്‍വ് വനത്തിലേക്കാണ് കയ റിപോയിട്ടുള്ളത്. കനത്തമഴ പ്രതികൂലമായതിനെ തുടര്‍ന്നാണ് ഈ ആനയെ ബഫര്‍ സോണിലേക്ക് കയറ്റാനാകാതിരുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് കാട്ടാനകളെ തുരത്താനുള്ള ശ്രമം വനപാലകര്‍ ആരംഭിച്ചത്. മുളകുവള്ളത്ത് നിന്നും കോട്ടാണി, ചെന്നേരി, മേലേക്കളം, തോട്ടപ്പായി വഴി ഒന്നര കിലോമീറ്റര്‍ താണ്ടി സ്വകാര്യ സ്ഥലത്തിലൂടെയും വനത്തിലൂടെയും ശ്രമ കരമായാണ് ആനകളെ ഓടിച്ചത്. കനത്ത മഴ ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും ഇതിനെ മറികടന്നാണ് വനപാലകര്‍ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. വൈകിട്ട് അഞ്ച രയോടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജയ്‌സണ്‍, പാലക്കാട്, പുതൂര്‍, മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന അംഗങ്ങള്‍, തിരുവിഴാംകുന്ന്, പാലക്കയം, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാര്‍, എലിഫന്റ് ഡ്രൈവ് വാച്ചര്‍മാര്‍, മറ്റ് ദിവസവേതന ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുള്‍പ്പടെ 45ഓളം പേരടങ്ങുന്ന സംഘമാണ് ആനകളെ തുരത്തിയത്.
ആഴ്ചകളോളമായി കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന് പ്രദേശങ്ങളില്‍ കാട്ടാനശല്ല്യമു ണ്ടായിരുന്നു. വന്‍തോതില്‍ കൃഷിനാശവും വരുത്തിയിരുന്നു. നാട്ടുകാര്‍ വിവര മറിയിക്കുന്നത് പ്രകാരം വനപാലകരെത്തി ഇവയെ വനത്തിലേക്ക് തുരത്താറുണ്ടെ ങ്കിലും വീണ്ടും കാടിറങ്ങിയെത്തി കൃഷിനാശം വരുത്തുന്നത് തുടരുകയായിരുന്നു. പാണക്കാടന്‍ മലയിലേക്ക് കയറുന്ന കാട്ടാനകള്‍ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന്, കുണ്ടുകണ്ടം ഭാഗത്തായാണ് കറങ്ങി നടന്നിരുന്നത്.വനത്തില്‍ ആനകള്‍ക്ക് തമ്പടി ക്കാന്‍ പാകത്തില്‍ വളര്‍ന്നുനിന്നിരുന്ന അടിക്കാടുകള്‍ വെട്ടിമാറ്റുന്ന പ്രവൃത്തികളും നടത്തിയിരുന്നു. പാണക്കാടന്‍ റിസര്‍വ് വനത്തിലേക്ക് കയറിയ പിടിയാനയെ അടുത്ത ദിവസം തന്നെ ഉള്‍വനത്തിലേക്ക് തുരത്തുമെന്നും വനാതിര്‍ത്തിയിലെ തൂക്കുവേലി ശക്തമാക്കുമെന്നും റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.