അലനല്ലൂര്‍: വില്‍പ്പനയ്ക്കായി ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച 2.984 കിലോഗ്രാം കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാട്ടുകല്‍ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധ നയിലാണ് അലനല്ലൂര്‍ അയ്യപ്പന്‍ കാവിനു സമീപമുള്ള ലോഡ്ജിലെ മുറിയില്‍നിന്നും കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ലോഡ്ജില്‍ മുറിയെടുത്ത മലപ്പുറം കാളികാവ് സ്വദേശി പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് വില്‍പ്പനയുമായിബന്ധപ്പെട്ട വ്യക്തിയാണ് അപകടത്തില്‍പ്പെട്ടതെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ശേഖരം ലഭിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്. മുന്‍പും നിരവധി ലഹരി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് നിരീക്ഷണത്തിലുള്ളതെന്നും പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് ഡിവൈ. എസ്.പി. സുന്ദരന്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ടി.വി. ഋഷിപ്രസാദ്, പി. രാമദാസന്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.