വെട്ടത്തൂർ : വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, വിദ്യാലയാന്തരീക്ഷം മനോഹരമാക്കുക , പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും അകറ്റുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂർ ഗവൺമെൻ ഹയർ സെക്കൻ്ററി സ്കൂളിൽ ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് കീഴിലാണ് പദ്ധതി ആരംഭിച്ചത് ‘
ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ക്ലാസ് മുറികളും വരാന്തകളും എൻ.എസ്.എസ് വളണ്ടിയർമാർ വൃത്തിയാക്കി. സ്കൂളും പരിസരവും മാലിന്യമുക്തമാക്കുകയും, മനോഹരമാക്കുകയും ചെയ്തു.
പദ്ധതി പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ടി.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.എ അബ്ദുമനാഫ്, സ്റ്റാഫ് സെക്രട്ടറി വി. അബ്ദുൽ ലത്വീഫ്, സുരേഷ് ബാബു കെ , ബേനസീർ. ഇ, ശാലിനി. പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ശുചിത്വ ബോധവൽക്കരണം, സ്കൂൾ സൗന്ദര്യവൽക്കരണം, പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
എൻ എസ്.എസ് ലീഡർമാരായ മുഹമ്മദ് റിജാസ് കെ , ഫാത്തിമത്ത് ഷർമിനാസ്, മുഹമ്മദ് മിൻഹാജ്, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി.