അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ വിദ്യാലയസമിതികളുടെ നേതൃത്വ ത്തില്‍ ജൈവപച്ചക്കറി കൃഷിയും പൂക്കൃഷിയും തുടങ്ങി. ഗ്രാമ പഞ്ചായത്തിന്റെ പുഷ്പവര്‍ഷ പദ്ധതി പ്രകാരമാണ് സ്‌കൂളില്‍ ചെണ്ടുമല്ലികൃഷിയിറക്കിയത്. സ്‌കൂള്‍ കൃഷി മന്ത്രി അബ്കര്‍ ഷയാന്റെ നേതൃത്വത്തില്‍ കാര്‍ഷിക ക്ലബ് അംഗങ്ങള്‍ കൃഷി പരിപാലനം നിര്‍വഹിക്കും. മല്ലികത്തോട്ടമൊരുക്കല്‍ പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കരയും പച്ചക്കറി വിത്തറിക്കല്‍ വൈസ് പ്രസിഡന്റ് റുക്‌സാനയും ഉദ്ഘാ ടനം ചെയ്തു. മാനേജര്‍ പി.ജയശങ്കരന്‍ അധ്യക്ഷനായി. എം.പി.ടി.എ. പ്രസിഡന്റ് രത്‌ന വല്ലി, വൈസ് പ്രസിഡന്റ് സീനത്ത് കല്ലായി, കമ്മറ്റി അംഗങ്ങളായ ബുഷറ, നജ്മുന്നിസ, സീന, ഖമര്‍ലൈല, ഷംല, ജാബിറ ഫര്‍ഷാന, പ്രധാന അധ്യാപകന്‍ പി.യൂസഫ്, ഒ.ബിന്ദു, കെ.ബിന്ദു, പി.ഹംസ, ജിതേഷ്, മുഹമ്മദ് ഷാമില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ പി.ടി. എയുടെ ആദ്യനിര്‍ഹാവക സമിതി യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ തനതുപദ്ധതി കള്‍ക്ക് രൂപം നല്‍കിയതായി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിഭാസംഗമത്തോടെ പദ്ധതികള്‍ക്ക് തുടക്കമാകുമെന്നും സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.