കോട്ടോപ്പാടം: അക്യുപങ്ചര്‍ ചികിത്സകരും ദമ്പതികളുമായ നിസാര്‍ മുപ്പത്തടത്തിനും ഭാര്യ ജുനൈന നിസാറിനും ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. ജര്‍മ്മനിയിലെ ‘ഹെസ്സെന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി’ എന്‍.വൈ.എല്‍ ഹീലിങ് ആന്റ് ആക്യു ശിഫ അക്യുപങ്ചറിന്റെയും സ്ഥാപകന്‍ ഡോ.നിസാര്‍ മുപ്പത്തടത്തിന് ആള്‍ട്ടര്‍നേറ്റീവ് എന്‍.വൈ.എല്‍ ഹീലിങ് ആന്റ് മാര്‍ഷ്യല്‍ ആര്‍ട്‌സിലും ഡോ.ജുനൈ നക്ക് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ഇന്‍ എന്‍.വൈ.എല്‍ ഹീലിങ് എന്ന വിഷയത്തിലു മാണ് ഡോക്ടറേറ്റ് നേടിയത്. ഡോ.നിസാര്‍ ആലുവ സ്വദേശിയും ഭാര്യ ജുനൈന കോട്ടോ പ്പാടം കോലോത്തൊടി കുടുംബാംഗവുമാണ്. ഗ്രാമപഞ്ചായത്ത് അംഗം കെ.ടി.അബ്ദുല്ല യുടെ സഹോദരിയാണ്.ന്യൂഡല്‍ഹി ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ അവാര്‍ഡ് നല്‍കി. ജര്‍മനി, ഫലസ്തീന്‍, അഫ്ഗാന്‍, ലിത്വാ നിയ, സൈപ്രസ്, നേപ്പാള്‍, ഉക്രൈന്‍, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പങ്കെടുത്തു.