മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി മണ്ണാര്‍ക്കാട് പൊലിസ് രേഖപ്പെടുത്തി. എ.ഐ. വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ(31) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സാദിഖ് ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന ഇദ്ദേഹം ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഷാഹിനയുടെ മരണത്തില്‍ മണ്ണാര്‍ക്കാടുള്ള എ.ഐ.വൈ.എഫ്. സംസ്ഥാന നേതാവിന് പങ്കുണ്ടെന്ന് ഇദ്ദേഹം പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇദ്ദേഹവു മായി സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഉണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ പല പ്പോഴും കുടുംബപ്രശ്നമുണ്ടായിട്ടുള്ളതായും പറഞ്ഞു. വിഷയം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ അറിയിച്ചിരുന്നുവെന്നും ആരോപിച്ചു. സംഭവത്തില്‍ വിശ ദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചു. അതേസമയം ഷാഹിനയുടെ ഭര്‍ത്താവ് ആരോപിക്കുന്നതു പോ ലെയുള്ള പരാതികളൊന്നും ആരും തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും സി.പി. ഐ. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ കഴിഞ്ഞദിവസം ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവരുള്‍പ്പെട്ട പൊലിസ് സംഘം പരിശോധന നടത്തിയിരുന്നു.