മണ്ണാര്‍ക്കാട് : പാതയോരങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കാന്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ചേര്‍ ന്ന നിയോജകമണ്ഡലം തല യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍ദേശിച്ചു.
അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ വകുപ്പുതല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അതിനുള്ള അനുമതി തങ്ങള്‍ക്ക് നല്‍കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യ ക്ഷന്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന് തടസമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരം വീണ് അപകടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അനുമതിക്കായി കാത്തിരിക്കേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ മരങ്ങള്‍ കൂട്ടമായി മുറിച്ച് നീക്കുകയെന്നല്ല ഇതിന് അര്‍ഥമെന്നും അത്യാവശ്യമായ ഏതുമരവും മുറിച്ച് നീക്കുന്നതിന് തടസമില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മരംമുറിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ഉണ്ടാകുമെന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് വികസനത്തിനായി മരങ്ങള്‍ മുറിച്ച് നീക്കുന്ന നട പടികള്‍ വേഗത്തിലാക്കണം. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡിലെ കുഴി കള്‍ ഉടനെ നികത്തണമെന്നും ആവശ്യമുയര്‍ന്നു. കൂടാതെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി യില്‍ പൈപ്പിടുന്നതിനായി പൊളിച്ച റോഡുകളും ഉടന്‍ നന്നാക്കണം. മഴക്കെടുതിയില്‍ വീടും കൃഷിയും നശിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുക, ജനവാ സകേന്ദ്രത്തിലേക്കെത്തുന്ന കാട്ടാനകളെ തുരത്തുന്നതിനാവശ്യമായ നടപടികളില്‍ വനംവകുപ്പ് കൂടുതല്‍ ജാഗ്രതപുലര്‍ത്തുക, നിപയുടെ പശ്ചാത്തലത്തില്‍ അലനല്ലൂര്‍ മേഖലയില്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യ ങ്ങളും ഉയര്‍ന്നു.
വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യ മായ ബോധവത്ക്കരണം നല്‍കുന്നതിന് പഞ്ചായത്തുതലങ്ങളില്‍ യോഗങ്ങളില്‍ കെ. എസ്.ഇ.ബി.യെ കൂടി അറിയിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മണ്ണാ ര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത,നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷൗക്കത്തലി, സജ്ന സത്താര്‍, അക്കര ജസീന, തഹസില്‍ദാര്‍ കെ. രേവ,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.വിനോദ്, രാമന്‍കുട്ടി, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, പൊലിസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുമേധാവികള്‍ യോഗത്തില്‍ സംസാരിച്ചു.