മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ സ്ഥിരനിയമനമാവശ്യപ്പെട്ട് സമരത്തില്‍. ഇന്ന് രാവിലെ മുതല്‍ സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ തൊഴി ലാളികള്‍ പണിമുടക്കി. കശുവണ്ടിത്തോട്ടത്തിലെ നാല് ഡിവിഷനുകളിലായി 62 കരാര്‍ തൊഴിലാളികളാണ് സമരത്തിലുള്ളത്. സ്ഥിരനിയമനം നല്‍കുക, തൊഴിലാളികളോടു ള്ള അധികൃതരുടെ നിഷേധാത്മക നിലപാട് തിരുത്തുക, തൊഴിലുറപ്പ് തൊഴിലാളി കളെവെച്ചുള്ള ജോലികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായി രുന്നു തൊഴിലാളികള്‍ രംഗത്തെത്തിയത്. സ്ഥിരനിയമനകാര്യം സര്‍ക്കാരാണ് തീരുമാ നിക്കേണ്ടതെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. അതേസമയം നാലരവര്‍ഷമായി ജോലിയെടുക്കുന്ന തങ്ങളെ നിലവിലുള്ള ജോലിയ്ക്കുശേഷം മറ്റു ജോലികളും എടുപ്പി ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂണിയന്‍ നേതാക്കളായ പി.കെ. രമേഷ്, മനു പ്രസാദ്, ജോമി, കെ.പി. സുമേഷ്, ശ്രീജിത്ത്, സുരേഷ്, സുധീഷ് എന്നിവര്‍ പറഞ്ഞു. തൊ ഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉന്നതാധികൃതര്‍ അറി യണമെന്നും സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. തൊഴിലാളികള്‍ ഉന്നയിച്ച കാര്യം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി.യുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ഥിരനിയമനം നല്‍കുന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നാണ് എം.ഡി അറിയിച്ചതെന്ന് മാനേജര്‍ പറഞ്ഞു. പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാ ണ് തൊഴിലുറപ്പ് തൊഴിലാളികളെവച്ചും ജോലികള്‍ നടക്കുന്നത്. ഇതുകൊണ്ട് താല്‍ ക്കാലിക ജീവനക്കാരുടെ ജോലികള്‍ നഷ്ടപ്പെടില്ല. ഡിവിഷനുകളില്‍ അവര്‍ക്കാവശ്യ മായ ജോലികളുണ്ട്. അത് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മാനേജര്‍ പറഞ്ഞു.