മണ്ണാര്‍ക്കാട് : മാളിക്കുന്ന് ഞറളത്ത് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അദ്ധ്യാത്മ രാമായാണ സപ്താഹ യജ്ഞം ജൂലായ് 21 മുതല്‍ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക മീര രാം മോഹന്‍ വിശിഷ്ടാതി ഥിയാകും. ചടങ്ങില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കും.
എ.കെ.ബി നായരാണ് യജ്ഞാചാര്യന്‍. ആനന്ദവല്ലി അങ്ങേപാട്ട് പാരായണത്തിന് നേ തൃത്വം നല്‍കും. ക്ഷേത്രം മന്ത്രി മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഒ.സി.ഗോവിന്ദന്‍ നമ്പൂതിരി സപ്താഹവേദിയില്‍ പൂജകള്‍ നടത്തും. തുടര്‍ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. 28ന് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപനമാകും.
ആഗസ്റ്റ് മൂന്നിന് കര്‍ക്കിടക വാവുനാളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിന് ക്ഷേത്രകുള ത്തില്‍ സൗകര്യമൊരുക്കും. പുലര്‍ച്ചെ നാല് മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരം ഭിക്കും. നാലിന് മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും. നാലമ്പല ദര്‍ശനത്തിന് തുല്യമാണ് ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രദര്‍ശനമെന്നാണ് വിശ്വാ സം.ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം ദുര്‍ഗാക്ഷേത്രനിര്‍മാണത്തിന് കുറ്റിയടിക്കും. തീര്‍ത്ഥാടക ടൂറിസം പട്ടികയില്‍ ക്ഷേത്രം ഉള്‍പ്പെട്ടതായും ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായും ഭാരവാഹികള്‍ അറിയി ച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍, ക്ഷേ ത്രംഎക്സിക്യുട്ടിവ് ഓഫിസര്‍ സി.ആനന്ദ്, നവീകരണ കമ്മിറ്റി സെക്രട്ടറി കെ.സുനില്‍, ജോയിന്റ് സെക്രട്ടറി ടി.നിജിത്ത് എന്നിവര്‍ പങ്കെടുത്തു.