മണ്ണാര്‍ക്കാട് : ശിരുവാണി അണക്കെട്ടിന്റെ് വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് റിവര്‍ സ്ലൂയിസ് 40 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തി. 50 സെന്റീ മീറ്റര്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളില്‍ ജലം സംഭരിക്കു വാന്‍ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ അനുമതി ഇല്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യ തയുണ്ടെന്നും പുഴയില്‍ വെള്ളത്തിന്റെ അളവ് ഉയരുമെന്നതിനാല്‍ ഇരുകരകളി ലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.