മണ്ണാര്‍ക്കാട് : താലൂക്കില്‍ കഴിഞ്ഞദിവസമുണ്ടായ കനത്തമഴയില്‍ ഒരു വീട് പൂര്‍ണ മായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കരിമ്പ പഞ്ചായത്തിലെ കാഞ്ഞിരാനി കോട്ടപ്പുറം കണ്ണന്റെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. ബുധനാഴ്ച വൈകിട്ട് നാലുമ ണിയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ അപകടമുണ്ടാ യില്ല. തച്ചമ്പാറ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചിലുള്ള വിജയന്റെ ഓടിട്ട വീട് ഭാഗിക മായി തകര്‍ന്നു. കാറ്റിലും മഴയിലും പാലക്കയം ഇഞ്ചിക്കുന്ന് വാഴേപറമ്പില്‍ മൈക്കി ളിന്റെ വീടിന് മുകളിലേക്ക് മരംപൊട്ടി വീണും ഭാഗിക നാശനഷ്ടമുണ്ടായി. ആളപായ മില്ല. ചങ്ങലീരി മല്ലിയിലും, മൈലാംപാടം കാരാപ്പാടത്തുമായി ആയിരത്തിന് മുകളില്‍ നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. മല്ലിയില്‍ സുന്ദരന്‍, മുഹമ്മദാലി എന്നിവരുടെ വാഴ കൃഷിയാണ് നശിച്ചത്. മൂപ്പെത്താറായ വാഴക്കുലകള്‍ നശിച്ചതോടെ കര്‍ഷകര്‍ക്ക് വലി യ നഷ്ടം നേരിടേണ്ടി വന്നിരിക്കുകയാണ്. മഴശമനമില്ലാതെ താലൂക്കിലും തുടരുകയാ ണ്. പുഴകളിലും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.