പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി ജൂലൈ 17,18 തീയതികളില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷല്‍ സ്‌ക്വാഡി ന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വി.ഷണ്മു ഖന്റെ നേതൃത്വത്തില്‍ ആറ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഹോട്ടല്‍, റസ്റ്റൊറന്റുകള്‍, വഴിയോര ഭക്ഷ്യശാലകള്‍ ബേക്കറികള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ‘ഷെഡ്യൂള്‍ 4-ല്‍ നിര്‍ദ്ദേശിക്കുന്ന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങളും, ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പരിശോധിച്ചു. ജില്ലയില്‍ 173 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ന്യൂനതകള്‍ കണ്ടെ ത്തിയ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.