പാലക്കാട് : ട്രെയിന്‍ വരുന്നതിനിടെ റെയില്‍വേ പാളത്തിലേക്ക് തലചുറ്റിവീണ യുവ തി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലായിരുന്ന സംഭവം. വിവേക് എക്‌സ്പ്രസില്‍ കയറാന്‍ കാത്തു നിന്ന പെരുവെമ്പ് സ്വദേശി നന്ദിനി (22) ആണ് പാളത്തിലേക്ക് വീണത്. പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണതിനാല്‍ വന്‍ദുരന്തം ഒഴിവായി. നന്ദിനിയെ കടന്നു പോയ ശേഷമാണ് വണ്ടി നിര്‍ത്തിയത്. ബോഗികളിലേക്ക് വെള്ളം നിറയ്ക്കുന്ന ജീവ നക്കാരാണ് നന്ദിനി വീണുകിടക്കുന്നത് കണ്ടത്. ഉടനെ റെയില്‍വേ പൊലിസിനെ അറി യിച്ചു. റെയില്‍വേ പൊലിസ് 108 ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ത്തിച്ചു. ഫറോക്കില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് നന്ദിനി. അവധി കഴിഞ്ഞ് വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നന്ദി നിക്ക് കഴുത്തിന് നിസാരം പരിക്കേറ്റു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!