മണ്ണാര്‍ക്കാട്: രാമായണശീലുകളുടെ കാവ്യവിശുദ്ധിയുമായി കര്‍ക്കിടകം പിറന്നു. മന സ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കിടകം വീണ്ടും പടികടന്നെത്തിയിരി ക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കിടകമെന്നാണ് പറയുന്നതെങ്കി ലും മലയാളിക്ക് പുണ്യമാസമാണ്.പ്രഭാതവും പ്രദോഷവും ഒരു പോലെ രാമയണത്തി ന്റെ ഭക്തസ്പര്‍ശം പെയ്യും.തീര്‍ത്ഥാടനത്തിന്റെയും പുണ്യമാസത്തില്‍ തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ കാതോര്‍ക്കും.
കര്‍ക്കിടത്തിലെ ദുരിതങ്ങളില്‍ നിന്നും രക്ഷനേടാന്‍ രാമായണ പാരായണം നയിക്കു മെന്നാണ് വിശ്വാസം. നാലമ്പല ദര്‍ശനകാലം കൂടിയാണ് കര്‍ക്കിടകം.ക്ഷേത്രങ്ങളില്‍ അന്നദാനവും ഔഷധ കഞ്ഞിപ്പാര്‍ച്ചയും നടക്കുന്ന കാലം. കര്‍ക്കിടക ചികിത്സ തൊട്ട് ലക്ഷ്മീ പൂജവരെയാണ് മറ്റൊരു സവിശേഷത. ഗ്രാമീണ ഗൃഹങ്ങളില്‍ ചേട്ട ഭഗവതിയെ പുറത്താക്കി ശ്രീഭഗവ തിയെ കുടിയിരുത്തിയുള്ള ചടങ്ങുകള്‍ നടത്തിയാണ് കര്‍ക്കിട ക സംക്രമവേളയെ വരവേല്‍ക്കുക.കര്‍ക്കിടക സംക്രമ ദിവസം പാലക്കാടിന് സംക്രാ ന്തിയെന്ന ശങ്കരാന്തിയാണ്.
രാമായണ പാരായണത്തിന് പുറമേ കര്‍ക്കിടകത്തില്‍ പ്രധാന്യമേറിയതാണ് ഔഷധ സേവ.ശരീര പുഷ്ടിക്കും ആരോഗ്യത്തിനുമായി ഔഷധ ക്കഞ്ഞി സേവിക്കുന്നത് ഈ മാസത്തിലാണ്.കൂടാതെ പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണവും കര്‍ക്കടക വാവിനാണ് നടക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ഇത്തവണത്തെ കര്‍ക്കിടക വാവ്. തോരാമഴയുടെ അകമ്പടിയോടെയാണ് ഇക്കുറി കര്‍ക്കിടകം പിറന്നത്. കലിതുള്ളി പെയ്താര്‍ത്തലച്ച് കാലവര്‍ഷം കര്‍ക്കിടകത്തില്‍ കയറുപൊട്ടിച്ചെത്തുമെന്നതാണ് കര്‍ഷകന്റെ പ്രതീക്ഷ.