മണ്ണാര്‍ക്കാട് : ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായിയായി നില്‍ക്കേണ്ട അവസ്ഥയില്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സ്വയംതൊഴിലിനായി സാമൂഹ്യനീതി വകുപ്പിന്റെ സ്വാശ്രയ – സ്വയംതൊഴില്‍ ധനസഹായപദ്ധതിയില്‍ അപേക്ഷിക്കാം. മാതാവോ പിതാവോ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 50 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിത്വമുള്ളവരെ പരിചരിക്കുന്നതിനായി മുഴുവന്‍ സമയം ചെലവഴിക്കേണ്ട അവസ്ഥയിലുള്ളവര്‍ക്കായാണ് പദ്ധതി. 35,000 രൂപയാണ് ഒറ്റത്തവണയായി ലഭിക്കുക. അനുയോജ്യമായ സ്ഥലത്ത് സ്വയംതൊഴില്‍ ആരംഭിക്കാം. പണം തിരിച്ചടയ്‌ക്കേണ്ട തില്ല. മാതാവിനോ പിതാവിനോ ശാരീരിക മാനസിക വെല്ലുവിളികള്‍ കാരണം ജോ ലിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലും പദ്ധതിയില്‍ അപേക്ഷിക്കാം. ഭിന്നശേഷിത്വം കാരണം പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയാത്ത 50 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവര്‍ക്കും അപേക്ഷ നല്‍കാം.
ഒരു വീട്ടില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുള്ളപക്ഷം ഏതെങ്കിലും ഒരാ ള്‍ക്ക് 40ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷി ഉണ്ടെങ്കില്‍ അത്തരം കുടുംബങ്ങള്‍ക്കും സ്വയംതൊഴിലിനായി സ്വാശ്രയ പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. ഓണ്‍ ലൈന്‍ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ www.suneethi. sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ദാരിദ്രരേഖയുടെയും തുട ങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വയംതൊഴിലിന്റെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ ജില്ലാ പ്രബേഷന്‍ ഓഫീസര്‍ നേരിട്ട് അന്വേഷണം നടത്തും. ജില്ലാ കല ക്ടര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന മോണി റ്ററിങ് കമ്മിറ്റി വിലയിരുത്തി പരിഗണിക്കും. ഫോണ്‍ 0491 2505791.