പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് സമന്വയ സമിതി യോഗം ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) ഡോ.എം.സി.റെജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന് കീഴിലുള്ള ലൈബ്രറി വിപുലീകരിക്കുന്നതിന് തീരുമാനിച്ചു. യോഗത്തില്‍ സ്നേഹിതയുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.കെ.ചന്ദ്രദാസന്‍ സ്നേഹിതയിലെ ഒരുവര്‍ ഷകാലയളവിലെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശൈശവവിവാഹം തടയുന്നതിന് വേണ്ട ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ എത്തിക്കാന്‍ കുടുംബശ്രീക്ക് കഴിയു മെന്നും അതിന് ആവശ്യമായ സഹകരണം ഉണ്ടാവുമെന്നും സി.ഡബ്ല്യു.സി ചെയ്യര്‍പേഴ്സ ണ്‍ എം.വി.മോഹനന്‍ അറിയിച്ചു. കുട്ടികളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിന് വേണ്ടി മറ്റു വകുപ്പുകളുമായി ചേര്‍ന്ന ഒരു സംയോജിത പദ്ധതി സ്വീകരിക്കണമെന്ന് ശിശുക്ഷേമ സമിതി ജോയിന്റ്് സെക്രട്ടറി കെ.എം.വാസുദേവന്‍ ആവശ്യപ്പെട്ടു. ബോധവത്ക്കരണ ക്ലാസുകള്‍ക്കൊപ്പം സമൂഹമാധ്യമങ്ങള്‍ക്കും പ്രാധാന്യം നല്‍കണ മെന്നും കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സു കളില്‍ രക്ഷിതാക്കള്‍ പങ്കെടുക്കുന്നതിന് പ്രാധാന്യം ഉണ്ടെന്നും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ലൈജു പറഞ്ഞു. സ്നേഹിത മുഖേന നല്‍കുന്ന പ്രൊജക്റ്റുകളുടെ നല്ലൊ രു വിഭാഗം ഗുണഭോക്താക്കള്‍ കുട്ടികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ പി.പി.രമേശ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയോജിത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അതിനായി മറ്റ് വകുപ്പുകളുമായി സഹകരിക്കുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ മറുപടി നല്‍കി. വനിതാ ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് പി.രതി, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം.ഷമീന, ചൈല്‍ഡ് ഹെല്‍പ്‌ലൈന്‍ പ്രതിനിധി അനസ് മുഹമ്മദ്, ഹോം മാനേജര്‍ കുമാരി സ്വാതി, മേരി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍(ജന്‍ഡര്‍) എസ്.ഗ്രീഷ്മ എന്നിവരും സംസാരിച്ചു.