മണ്ണാര്‍ക്കാട് : കാട്ടാനആക്രമണത്തില്‍ പരിക്കേറ്റ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷ് (50) വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്നു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്. പി. വിജയാനന്ദ്, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്, ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ജയപ്രകാശ് എന്നിവര്‍ ജഗദീഷിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകി ട്ട് വനപാലകരും ആര്‍.ആര്‍.ടിയും ചേര്‍ന്ന് രണ്ട് കാട്ടാനകളെ തുരത്തുന്നതിനിടെ പൊ ടുന്നനെ പാഞ്ഞടുത്ത കൊമ്പന്റെ പരാക്രമത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഗുരുത രമായ പരിക്കുകളില്ലാതെ ജഗദീഷും അപായങ്ങളില്ലാതെ മറ്റുള്ളവരും രക്ഷപ്പെട്ടത്. ജഗദീഷിന്റെ നാല് വരിയെല്ലുകള്‍ക്കും, തോളെല്ലിനും പൊട്ടലുണ്ട്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായി. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലക്കളം തോട്ടപ്പായിക്ക് സമീപത്തുവെച്ചായിരുന്നു കൊമ്പനാന വനപാലകരെ ആക്രമിച്ചത്. പിടിയാനക്കൊ പ്പമാണ് കൊമ്പനുണ്ടായിരുന്നത്. തുരത്തിയതോടെ പിടിയാന സൗരോര്‍ജ തൂക്കുവേ ലിക്ക് സമീപം നില്‍ക്കുകയും കാട്ടിലേക്ക് കടന്ന കൊമ്പന്‍ പിന്തിരിഞ്ഞ് വനപാലക ര്‍ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. മറ്റുള്ളവര്‍ ചിതറിയോടിയപ്പോള്‍ ജഗദീഷും ഫോറസ്റ്റ് വാച്ചറായ സുധീഷും വീണു. കാട്ടാന തുമ്പിക്കൈ കൊണ്ട് ജഗദീഷിനെ അടി ക്കുകയായിരുന്നു. അദ്ദേഹം പാറക്കെട്ടിനടുത്തേക്ക് വീഴുകയും ചെയ്തു. വീണുകിടന്ന തിനാലാണ് സുധീഷിനെ ആനകാണാതായത്. പിന്നീട് ആന കാട്ടിലേക്ക് കയറുകയും ചെയ്തു. ഈ വര്‍ഷം ഇത് രണ്ടാംവട്ടമാണ് തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ഇക്കഴിഞ്ഞ ജനുവരി 25ന് കാഞ്ഞിരംകുന്നില്‍ വെച്ച് വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടുന്നതിനിടെ മൂന്ന്് പേര്‍ക്ക് വീണ പരിക്കേല്‍ക്കുകയും ചെയ്തു. അന്നും ജഗദീഷിന്റെ നേതൃത്വ ത്തിലാണ് കാട്ടാനകളെ തുരത്തിയത്.