മണ്ണാര്‍ക്കാട്: ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന യുടെ ആക്രമണത്തില്‍ വനപാലകന് പരിക്കേറ്റു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനി ലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം.ജഗദീഷി (50)നാണ് പരിക്കേറ്റത്. കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് മേലേക്കളത്ത് തോട്ടപ്പായിക്കു സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുറച്ചുദിവസങ്ങളായി പാണക്കാടന്‍ റിസര്‍വ് വനത്തില്‍ തമ്പടിച്ചിരുന്ന നാല് കാട്ടാനകളില്‍ രണ്ട് കാട്ടാനകള്‍ ഇന്ന് രാവിലെ മുതല്‍ ജനവാസ കേന്ദ്രത്തിനടുത്തെത്തുകയായിരുന്നു. ഇവയെ തുരത്തുന്നതിനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേനയും സ്ഥലത്തെത്തി കാടുകയറ്റാന്‍ ശ്രമം തുടങ്ങി. വൈകിട്ടോടെ സൈലന്റ്‌വാലി വനാതിര്‍ത്തിവരെ എത്തിച്ചു. വീണ്ടും തുരത്താനുള്ള ശ്രമം നടക്കുന്നതിനിടെ ഒരു കാട്ടാന വനത്തിലേക്ക് കയറുകയും മറ്റൊന്ന് സൗരോര്‍ജ്ജ തൂക്കുവേലിക്ക് സമീപം നില്‍ക്കുകയും ചെയ്തു. ഇതിനിടെ കാടുകയറിയ ആന പൊടുന്നനെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വനപാലകര്‍ ചിതറിയോടി. ഇതോടെ വനപാലകര്‍ ചിതറിയോടി. പിന്നീട് ജഗദീഷിന്റെ ശബ്ദം കേട്ട് മറ്റുള്ളവരെത്തിയപ്പോ ഴാണ് ഇദ്ദേഹം വീണ് കിടക്കുന്നത് കണ്ടത്. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ട് അടി യേറ്റതായാണ് വിവരം. തോളെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്.നെറ്റിയിലും മുറി വേറ്റു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.