മണ്ണാര്‍ക്കാട് : അഖിലേന്ത്യാ അവകാശ ദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മണ്ണാര്‍ ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ലേബര്‍ കോഡ് പിന്‍വലിക്കുക, സ്വാകാര്യവല്‍ക്കരണവും ആസ്തിവില്‍പനയും ഉപേക്ഷിക്കുക, കരാര്‍ തൊഴിലുകള്‍ സംരക്ഷിക്കുകയും തുല്യജോലിക്ക് തുല്യവേതനം നല്‍കുകയും ചെയ്യുക, അഗ്നിവീര്‍, ആയുധ് വീര്‍, കൊയ്‌ലവീര്‍ തുടങ്ങി നിശ്ചിതമായ തൊഴില്‍ നിയ മഭേദഗതി പിന്‍വലിക്കുക, ഇപിഎഫ് കൃത്യമായി അടക്കാത്ത തൊഴിലുടമയ്ക്കുള്ള പെനാല്‍റ്റി വെട്ടികുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 26000 രൂപ മിനിമം വേതനം നിശ്ചയിക്കുക, ഇപിഎഫ് പെന്‍ഷന്‍ 9000 ആക്കി വര്‍ധിപ്പിക്കുക, ആഷ, അംഗന്‍വാടി, സ്‌കൂള്‍ പാചകം, എന്‍എച്ച്എം, പാലിയേറ്റീവ് തുടങ്ങീ എല്ലാത്തരം സ്‌കീം വര്‍ക്കര്‍മാരേ യും തൊഴിലാളികളായി അംഗീകരിച്ച് പെന്‍ഷന്‍, ഇഎസ്‌ഐ, പിഎഫ്, ഗ്രാറ്റുവിറ്റി ഉള്‍ പ്പടെ എല്ലാ ആനുകൂല്ല്യങ്ങളും അനുവദിക്കുക, 10 വര്‍ഷമായി താല്‍ക്കാലിക ജീവനക്കാ രെ സ്ഥിരപ്പെടുത്തക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സി.ഐ. ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. നേതാക്കളായ ഹക്കീം മണ്ണാര്‍ ക്കാട്, കെ.കുമാരന്‍, കെ.പി.മസൂദ്,എന്‍.സുന്ദരന്‍, അജീഷ് മാസ്റ്റര്‍, കെ.വി.പ്രഭാകരന്‍, കെ.കൃഷ്ണകുമാര്‍, കെ.പി.അഷ്‌റഫ്, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.