അഗളി: ഷോളയൂരില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഊത്തുകുഴി സ്വദേശികളായ സെല്‍വന്‍ (50), കുപ്പന്‍ (40) എന്നിവരെയാണ് ഷോളയൂര്‍ ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ആര്‍.സജീവിന്റെ നേതൃത്വത്തിലു ള്ള സംഘം അറസ്റ്റ് ചെയ്തത്.
ഊത്തുക്കുഴിയ്ക്കടുത്തുള്ള വനത്തിനകത്ത് കെണി വെച്ചാ ണ് ഒരു വയസ്സോളം പ്രായംവരുന്ന മാനിനെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസമാണ് വീട്ടില്‍ നിന്നും പ്രതികളെ പിടി കൂടിയത്. ഇറച്ചിയും മറ്റും വനപാലകര്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.