മണ്ണാര്‍ക്കാട് : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താ ഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഉല്ലാസ് – ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഉല്ലാസ്‌മേള ജൂലൈ 14, 15 തീയതികളില്‍ പാലക്കാട് ചന്ദ്രനഗര്‍ പാര്‍വ്വതി ഓഡിറ്റോറിയത്തില്‍ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സ്വാഗതസംഘ രൂപീകരണയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാബിറ ടീച്ചര്‍ അധ്യക്ഷയായി. കാലാനുസ്യതമായ സാക്ഷരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത പദ്ധതിയായ ഉല്ലാസിന്റെ ആഭിമുഖ്യത്തില്‍ മേള സംഘടിപ്പിക്കുന്നത്. മേളയില്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം – ഉല്ലാസ് മികവുത്സവ വിജയികളെ ആദരിക്കും.  സാക്ഷരതാ പരീക്ഷാ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സെമിനാറുകള്‍, പഠിതാ ക്കളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. സംഘാടകസമിതി രൂപീകരണ യോഗ ത്തില്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തി. സാംസ്‌ കാരിക പ്രവര്‍ത്തകന്‍ ടി.ആര്‍.അജയന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, സാക്ഷരതാമിഷന്‍ മോണിറ്ററിങ് കോര്‍ഡിനേറ്റര്‍മാരായ ഷാജു ജോണ്‍, വി.വി.മാത്യു, ടോജോ, ദീപാ കിഷന്‍, സജി തോമസ്, പാര്‍വ്വതി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതിയില്‍ മുഖ്യമന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. സാക്ഷരതാമിഷന്‍ ഡയറ ക്ടര്‍ ജനറല്‍ കണ്‍വീനറും ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമാകും. ടി.ആര്‍.അജയന്‍ ജോയന്റ് കണ്‍വീനറും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ അധ്യക്ഷ രായ അഞ്ച് ഉപസമിതികളും സംഘാടക സമിതിയുടെ ഭ്ാഗമായി പ്രവര്‍ത്തിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!