അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ പകര്‍ന്ന് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. യഥാര്‍ത്ഥ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങള്‍ വിദ്യാര്‍ ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ആപ്പ് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, ചിഹ്നം അനുവദിക്കല്‍, സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍ സമര്‍പ്പിക്കല്‍ തുടങ്ങീ വോട്ടെടുപ്പും ഫലമറിയലും വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പരിചയപ്പെ ടുത്തുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രീപ്രൈമറി തലം മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി. സ്‌കൂള്‍ ലീഡര്‍ കം പ്രധാനമന്ത്രി യായി നാലാംക്ലാസിലെ റന ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി സ്‌കൂള്‍ ലീഡര്‍, സാഹിത്യ സമാജം സെക്രട്ടറി, വിദ്യാഭ്യാസം എന്നീ ചുമതലകള്‍ വഹിക്കുന്ന മന്ത്രിയാ യി ജ്യോതികയും കൃഷി മന്ത്രിയായി പി.പി.അഫ്‌നാനും ആരോഗ്യ മന്ത്രിയായി ഒ.പി. ദാജിനുംകായിക ക്ഷേമ വകുപ്പ് മന്ത്രിയായി അബ്കര്‍ ഷയാനും പ്രതിപക്ഷനേതാവായി ടി.കെ.ദാനിയയും സ്പീക്കറായി കെ.ഇന്‍ഫാസും തെരഞ്ഞെടുക്കപ്പെട്ടു. ഏഴംഗ മന്ത്രി സഭ നിലവില്‍ വന്നു.ഇവരുടെ സത്യപ്രതിജ്ഞ അടുത്തയാഴ്ച നടക്കും. ഓരോ മാസത്തി ലും പാര്‍ലമെന്റ് ചേര്‍ന്ന് കുട്ടികളുടെ പ്രശ്‌നങ്ങള്‍, സ്‌കൂളിന്റെ വികസനപ്രവര്‍ ത്തനങ്ങള്‍ ഓരോ മാന്തിമാരുടെയും പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഒ.ബിന്ദു ടീച്ചര്‍ മുഖ്യവരണാധികാരിയായി. കെ.ബിന്ദു, പി.ജിതേഷ്, മുഹമ്മദ് ഷാമില്‍ മാസ്റ്റര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന്റെ ചുമതലകള്‍ വഹിച്ചു.