മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പയ്യനെടം ഗവ.എല്‍.പി.സ്‌കൂളിന്റെ തനതു പരിപാടിയാ യ അമ്മ വായനയ്ക്ക് ബഷീര്‍ ദിനത്തില്‍ തുടക്കമായി. അമ്മമാരെ പുസ്തക വായനയി ലേക്ക് ക്ഷണിക്കുക അവരെ മികച്ച വായനക്കാരക്കുക എന്ന ലക്ഷ്യത്തോടെ ബഷീര്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് കുട്ടികള്‍ സ്‌കൂളിന് സമീപത്തെ വീടുകളില്‍ എത്തി അമ്മമാര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി. വായിച്ച പുസ്തകത്തെ കുറിച്ചുള്ള ലഘു വായന കുറിപ്പ് എഴുതി പുസ്തകത്തിന്റെ കൂടെ തിരിച്ചേല്‍പ്പിക്കണം. മികച്ച വായന ക്കുറിപ്പിന് സമ്മാനവും നല്‍കും. ഇങ്ങനെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് അമ്മവായന പദ്ധതിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ബഷീര്‍ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും മജീദും സുഹറയും സൈനബയും സാറാമ്മയും മണ്ടന്‍ മുത്തപ്പ യും ആനവാരി രാമന്‍ നായരും പൊന്‍കുരിശ് തോമയും ഒറ്റക്കണ്ണന്‍ പോക്കരുമെല്ലാം വീടുകളില്‍ കയറിയിറങ്ങിയത് നാട്ടുകാരിലും കൗതുകമുണര്‍ത്തി. വായനയ്ക്കായി വീട്ടുകാരെ പ്രോത്സാഹിപ്പിച്ചും ആവശ്യമായ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് കഥാപാത്രങ്ങള്‍ മടങ്ങിയത്. പി.ടി.എ. പ്രസിഡന്റ് റാഫി മൈലം കോട്ടില്‍ വൈസ് പ്രസിഡന്റ് മനോജ് പയ്യനടം, പ്രധാനാധ്യാപകന്‍ എം.എന്‍. കൃഷ്ണകുമാര്‍, അധ്യാപകരായ പി.എ. കദീജ ബീവി, പി.ഡി.സരളാദേവി, വി.പി.ഹംസക്കുട്ടി, എം.ലത, എം.ശോഭ, പി.നിത്യ, വി.ആര്‍.കവിത, കെ.ഇ.ദീപ, പി.ഹഫ്‌സത്, ബിന്ദുമോള്‍, ഓമന, ജിതീഷ എന്നിവര്‍ നേതൃത്വം നല്‍കി.