മണ്ണാര്‍ക്കാട് : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാ ളികളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് മാതാപിതാക്കളില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബില്‍ പഠിച്ച് 2024 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ആദ്യ അവസരത്തില്‍ എല്ലാ വിഷയത്തിലും 75 ഉം അതില്‍ കൂടുതലും പോയിന്റ് നേടിയവരുടെ മാതാപിതാക്കളില്‍ നിന്നുമാണ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട 70 പോയിന്റ് നേടിയവര്‍ക്കും അപേക്ഷിക്കാം.

2023-24 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി / വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ ആദ്യ അവസരത്തില്‍ പരീക്ഷ പാസ്സായ 90 ശതമാനം നേടിയവര്‍ക്കും 85 ശതമാനം മാര്‍ക്ക് നേടിയ എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ട അംഗങ്ങളുടെ മക്കള്‍ ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടാകും. അണ്‍എയ്ഡഡ് സ്‌ക്കൂളില്‍ പഠിച്ച വിദ്യാര്‍ ത്ഥികളെ പരിഗണിക്കുന്നതല്ല.

ക്ഷേമനിധി അംഗങ്ങള്‍ 2024 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തിക രിച്ചിരിക്കണം. പരീക്ഷ സമയത്ത് രണ്ട് വര്‍ഷം അംശാദായ കുടിശ്ശിക ഉണ്ടാകാന്‍ പാടി ല്ല. മാര്‍ക്ക് ലിസ്റ്റ്, സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ട്രാന്‍ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയതും യൂണിയന്‍ സര്‍ട്ടിഫിക്കറ്റും, എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. പേര്, വിലാസം എന്നിവയില്‍ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം www.agriworkersfund.org -ല്‍ ലഭിക്കും. ഫോണ്‍: 0491 2530558.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!