അലനല്ലൂര്‍ : പഞ്ചായത്തിലെ പിലാച്ചോല ഉപ്പുകുളം നൂറുല്‍ ഹിദായ മദ്‌റസയില്‍ വിജ യോത്സവം സംഘടിപ്പിച്ചു. അഞ്ച്, ഏഴു ക്ലാസുകളിലെ കെ.എന്‍.എം. മദ്‌റസ പൊതുപരീ ക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികളായ അല്‍ ഫ ജഫിന്‍, അല്‍ഷാന്‍, ടി.പി. ഹാദി മുഹമ്മദ്, പി.ഹംന, വി.ഹംന, കെ.മിന്‍ഷ, കെ.നദ ഫാത്തിമ, സിന്‍ഷ ഫാത്തിമ, ടി.ഫാദിയ, എം.ഫൈഹ, പി.അഹ്മദ് അസീം, ഉമ്മു സുലൈം, പി.ഹാദി മന്‍സൂര്‍ എന്നിവര്‍ക്ക് അവാര്‍ഡ് ദാനം നടത്തി. മസ്ജിദ് മനാറുല്‍ ഹുദാ മഹല്ല് കമ്മിറ്റി മുഖ്യരക്ഷാധികാരി അഹമ്മദ് കുട്ടി ഹാജി, പ്രസിഡന്റ് പി.ഹംസ ഹാജി, സെക്രട്ടറി വി.ടി.മുഹമ്മദ്, കെ.എന്‍.എം. യൂണിറ്റ് ട്രഷറര്‍ ബാപ്പു തൂവ്വശ്ശേരി, പി.ടി.എ. പ്രസിഡന്റ് റാസിഖ് റഹ്മാന്‍ ശറഫി, വൈസ് പ്രസിഡന്റ് അക്ബര്‍ സ്വലാഹി, മറ്റത്തൂരന്‍ മുഹമ്മദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വദ്ര്‍ മുദരിസ് ഉനൈ സ് ഫാറൂഖി, മുനീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു. 2024-25 അധ്യയന വര്‍ഷത്തേക്ക് പുതിയ പ്രസിഡന്റായ സാജുദ്ദീന്‍ പാണര്‍തൊടി ഉള്‍പ്പടെ പുതിയ എക്‌സിക്യുട്ടിവ് കമ്മിറ്റി നിലവില്‍ വന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!