പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ല പട്ടികജാതി വികസന വകുപ്പും എന്‍.ടി.ടി.എഫും സംയുക്തമായി നടത്തുന്ന സി.എന്‍.സി ഓപ്പറേറ്റര്‍ (വി.എം. സി ആന്‍ഡ് ടര്‍ണിങ്) എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ് പാ സ്സായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിക ള്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം. എന്‍.ടി.ടി.എഫ് നടത്തുന്ന പ്രവേശന പരീ ക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തലശ്ശേരിയിലെ എന്‍.ടി.ടി.എഫ് കേന്ദ്രത്തിലാകും പത്ത് മാസം ദൈര്‍ഘ്യമുള്ള പരിശീലനം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജ ന്യമായിരിക്കും. കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രമുഖ വ്യവസായശാലകളില്‍ നിയമ നം ലഭിക്കുന്നതിന് ആവശ്യമായ സഹായം ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പത്താം ക്ലാസ്സ് ആധാര്‍ കാര്‍ഡ്, ജാതി, നേറ്റിവിറ്റി എന്നി വ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 17ന് വൈകീട്ട് അഞ്ചിന് മുമ്പായി പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പി ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടിക ജാതി ഓഫീസില്‍ ബന്ധപെടാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2351423, 9567472594, 9995828550, 0491 2505005.