അലനല്ലൂര്‍ : വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ൂകളില്‍ എന്‍.എസ്.എസ്. യൂണി റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനോത്സവം വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭ വമായി. വിദ്യാര്‍ഥികള്‍ക്കായി സാഹിത്യക്വിസ്, പുസ്തക അവലോകനം, വാര്‍ത്താ വാ യന, വായനാമധുരം തുടങ്ങിയ വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു. ക്വിസ് മത്സരത്തില്‍ ലിഖിത സുരേഷ്, എം.റിഷ്‌ന സുല്‍ത്താന, പി.ആര്‍ദ്ര എന്നിവര്‍ വിജയി കളായി. പി.ടി.എ. പ്രസിഡന്റ് എന്‍.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ താ ലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.അംബിക ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകന്‍ കെ.എ.അബ്ദുമനാഫ്, സ്റ്റാഫ് സെക്രട്ടറി വി.അബ്ലുല്‍ ലത്തീഫ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍, മുഹമ്മദ് നദീം തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. ലീഡര്‍മാരായ മുഹമ്മദ് റിജാസ്, ഷര്‍മിന എന്നിവര്‍ നേതൃത്വം നല്‍കി.