കല്ലടിക്കോട് : കരിമ്പ വെട്ടത്തെ ഗര്‍ഭിണിയുടെ മരണം കൊലപാതകമാണെന്ന് പൊലി സ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച സജിതയുടെ ഭര്‍ത്താവ് വെട്ടം പടി ഞ്ഞാക്കര വീട്ടില്‍ നിഖിലി (28)നെ കല്ലടിക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാ വിലെയോടെ സമീപവാസികളാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനില യില്‍ കണ്ടെത്തിയത്.
നിഖില്‍
ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രിയിലും വഴക്കു ണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയോടെ വീണ്ടും വഴക്കുണ്ടാവുകയും നിഖില്‍ സജിത യുടെ കഴുത്ത് ഞെരിക്കുകയും ചെയ്തതായി പറയുന്നു. സജിത ഉച്ചത്തില്‍ ശബ്ദിച്ചതോടെ വായുംമൂക്കും പൊത്തിപിടിക്കുകയും ചെയ്തിരുന്നതായി പ്രതി പൊലിസിനോട് പറ ഞ്ഞിട്ടുണ്ട്. സജിത മരിച്ചെന്നറിഞ്ഞ ഇയാള്‍ പുലര്‍ച്ചെ കുട്ടികളുമൊത്ത് വീടുവിട്ടിറങ്ങു കയായിരുന്നു. അമ്മയും സഹോദരിയുമുള്ള തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു നീ ക്കം. കരിമ്പയില്‍ നിന്നും പാലക്കാടെത്തിയ നിഖില്‍ കോയമ്പത്തൂരില്‍ ഇറങ്ങി. ഇവി ടെ വെച്ച് സഹോദരിയെ ഫോണില്‍ വിളിച്ച് സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. മറ്റൊരാളുടെ ഫോണിലേക്ക് പണമയക്കാനാണ് ആവശ്യപ്പെട്ടത്. ഇയാള്‍ പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ പണം കൈമാറി.
ഇതിനിടെ സഹോദരി ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് സജിതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടില്‍ നിന്നും കാണാതായ നിഖിലിനെ പിന്നീട് കല്ലടിക്കോട് പൊലിസ് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ സേലത്ത് നിന്നും പിടികൂടുകയായിരുന്നു. കല്ലടിക്കോട് പൊലിസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുത്ത നിഖിലിനെ സ്റ്റേഷനിലെത്തിച്ച് ഞായറാഴ്ച രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ പ്രതിയെ കല്ലടിക്കോട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.നിജാമിന്റെ നേതൃത്വത്തിലുള്ള പൊ ലിസ് സംഘം വെട്ടത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി.