അഗളി: അട്ടപ്പാടിയിലെ രണ്ടിടങ്ങളില്‍ മരം കടപുഴകി വീണ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍പറ്റി. ഇന്ന് രാവിലെ ഏഴരയോടെ മണ്ണാര്‍ക്കാ ട് – ആനക്കട്ടി റോഡില്‍ മുക്കാലി പൊലിസ് ഔട്ട് പോസ്റ്റിന് സമീപത്തായി റോഡരികി ല്‍ നിന്ന മരം ഇതുവഴി സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ബോണറ്റിലേക്ക് കടപുഴകി വീണു. കാഞ്ഞിരപ്പുഴ സ്വദേശി സാലിമിന്റെ ജീപ്പിന് മുകളിലാണ് മരം വീണ് കേടുപാടുകള്‍ സംഭവിച്ചത്. അട്ടപ്പാടിയിലുള്ള കൃഷിയിടത്തേക്ക് രാവിലെ കയറി വരുന്നതിന് ഇട യില്‍ അട്ടപ്പാടി ചുരത്തിലാണ് സംഭവം. ജീപ്പിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒരു മണിയോടെ ചിറ്റൂര്‍ – പെട്ടിക്കല്‍ റോഡില്‍ ശിരുവാണിപ്പുഴക്ക് കുറു കെയുള്ള പാലം കഴിഞ്ഞുള്ള ഭാഗത്ത് വെച്ച് മരം കടപുഴുകി വീണ് സ്‌കൂട്ടര്‍ യാത്രി കരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോളയൂര്‍ സ്വദേശി ജിജോ (39), വയലൂര്‍ സ്വദേശി ജോയ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടത്തറ താലൂക്ക് ട്രൈബല്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.