കോട്ടോപ്പാടം : രണ്ട് ദിവസങ്ങളിലായി ഭീമനാട് വച്ച് നടന്നുവന്ന എസ്.എസ്.എഫ് കൊമ്പം സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. കൊടക്കാട് യൂണിറ്റ് ജേതാക്കളായി. അരിയൂര്‍, കൊമ്പം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. അഹമ്മദ് നജാദ് സി ടി കലാപ്രതിഭയും അഹ്മദ് ഇയാസ് അരിയൂര്‍ സര്‍ഗ്ഗ പ്രതിഭയും ആയി തിര ഞ്ഞെടുക്കപ്പെട്ടു.
എസ്.വൈ.എസ്.അലനല്ലൂര്‍ സോണ്‍ ഫിനാ. സെക്രട്ടറി സൈദലവി സഖാഫി തിരുവി ഴാംകുന്ന് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി മുസ്ലിയാര്‍ ഭീമനാട് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ നാലകത്ത്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് കെ യു ഹംസ , കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അസീസ് ഭീമനാട്, സി.പി.എം പ്രതിനി ധി സി.രാമന്‍ കുട്ടി, അബ്ദുല്ല സഖാഫി, ഹബീബ് മുസ്ലിയാര്‍, വാപ്പു സഖാഫി സംസാരി ച്ചു.
സമാപന സംഗമം എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി അജ്മല്‍ കൂമഞ്ചേരിക്കു ന്ന് ഉദ്ഘാടനം ചെയ്തു. ശിബിലി കൊടക്കാട് അധ്യക്ഷത വഹിച്ചു.സിറാജുദ്ദീന്‍ ഉലൂമി സന്ദേശ പ്രഭാഷണം നടത്തി. സുഹൈല്‍ മുഖ്താര്‍ ഫാളിലി കോഴിക്കോട് മുഖ്യാതിഥി യായി.എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് ഷഫീഖ് അലി അല്‍ ഹസനി കൊമ്പം സമ്മാന ദാനം നിര്‍വഹിച്ചു. ഷഫീഖ് അഹ്‌സനി കൊമ്പം ,അഡ്വ. മുഹമ്മദ് ഷഫീഖ് സഖാഫി പാലോട്, അല്‍ അമീന്‍ സഖാഫി ഭീമനാട്, നാസര്‍ ദീവാനിയ, ഹുസൈന്‍ സി, റഫീഖ്, പാതാരി അബ്ദു,അന്‍വര്‍ ഫാളിലി കൊടക്കാട്,റബീഹ് കൊമ്പം, അജ്മല്‍ ഫാളിലി ഭീമനാട്, ഫവാസ് ഫാളിലി, അസ്ഹര്‍ സഖാഫി കൊടക്കാട് സംസാ രിച്ചു. അടുത്ത വര്‍ഷത്തെ സെക്ടര്‍ സാഹിത്യോത്സവ് തെയ്യോട്ടുചിറയില്‍ നടക്കും.