കല്ലടിക്കോട് : കരിമ്പ വെട്ടത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി യെ ഭര്‍ത്താവ് നിഖില്‍ പൊലിസ് കസ്റ്റഡിയില്‍. മക്കളുമൊത്ത് വീടുവിട്ടിറങ്ങിയ ഇയാ ളെ സേലത്ത് നിന്നാണ് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടു ത്തത്. ഇന്ന് രാവിലെയോടെയാണ് വെട്ടം പടിഞ്ഞാക്കര നിഖിലിന്റെ ഭാര്യ സജിത (26 ) യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പഴയലക്കിടി മറ്റത്തുപടി വീട്ടില്‍ ചാമി ,ലക്ഷ്മി എന്നിവരുടെ മകളാണ്.
തമിഴ്‌നാട്ടിലുള്ള നിഖിലിന്റെ സഹോദരി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സമീപവാസി കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ യുവതിയെ കിടപ്പുമുറിയില്‍ അനക്കമറ്റ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ കല്ലടിക്കോട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തച്ചമ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദ്, മണ്ണാര്‍ ക്കാട് ഡി.വൈ.എസ്.പി. ടി.എസ്.ഷിനോജ്, കല്ലടിക്കോട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെ ക്ടര്‍ വി.നിജാം, സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, എ.എസ്.ഐമാരായ ഗീത, നിമ്മി എന്നിവരുടെപ്പടെയുള്ള പൊലിസ്, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അതിനിടെ വീടുവിട്ടിറങ്ങിയ നിഖിലിനെ കുട്ടികളുമൊത്ത് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ സേലത്ത് നിന്നാണ് കണ്ടെത്തിയത്. കല്ലടിക്കോട് നിന്നുള്ള പൊലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്ത് വര്‍ഷത്തോളമായി ഇരുവരും വെട്ട ത്തെ വീട്ടിലാണ് താമസിക്കുന്നത്. സ്ഥിരം മദ്യപാനിയായ നിഖില്‍ ഭാര്യയുമായി വഴക്ക് പതിവാണെന്നും ഉപദ്രവിക്കാറുണ്ടെന്നും ശനിയാഴ്ച രാത്രിയിലും വീട്ടില്‍ വഴക്കുണ്ടായി രുന്നതായും നാട്ടുകാര്‍ പറയുന്നു. അസ്വഭാവിക മരണത്തിനാണ് നിലവില്‍ പൊലിസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലേ മരണകാരണം വ്യക്ത മാകൂ. മരിച്ച സജിത ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവ് കൂടിയാണ്.