പാലക്കാട് : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞ യെടുത്തു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തുന്ന ചുവപ്പുകാര്‍ഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.
ജില്ലാതലത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജെന്‍ഡര്‍ പോയിന്റ് പേഴ്‌സന്മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ എന്നിവര്‍ യു.എന്‍ ഫിഫ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കണ്ണാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ക്യാമ്പയി നില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലത, വൈസ് പ്രസിഡണ്ട് കെ.ടി.ഉദയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദയന്‍ സുകുമാരന്‍, പഞ്ചായത്തംഗം നാരായണന്‍, കുടുംബശ്രീ കുഴല്‍മന്ദം ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്ത് സിഡിഎസു കളിലെയും ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജെന്‍ഡര്‍ ഡി.പി.എം ഗ്രീഷ്മ, നാദം ഫൗണ്ടേഷന്‍ പ്രതിനിധി അഡ്വ.ഗിരീഷ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.